ധർമ്മശാല:ആന്തൂർ നഗരസഭ 2024-25 പദ്ധതിയിൽ ഉൾപ്പെടിത്തിയ കമ്പ്യൂട്ടറുകളുടെ വിതരണോൽഘാടനം നഗരസഭാ ഹാളിൽ ചെയർമാൻ പി.മുകുന്ദൻ നിർവ്വഹിച്ചു. മൊറാഴ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൾ ഇൻ ചാർജ്ജ് അനീഷ് മാസ്റ്റർ പിടിഎ പ്രസിഡണ്ട് ബാലകൃഷ്ണൻ എന്നിവർ സ്വീകരിച്ചു.
സ്കൂളിലെ 25 വിദ്യാർത്ഥികൾക്കും സ്കൂളിനുമാണ് കമ്പ്യൂട്ടർ നൽകിയത്.


നഗരസഭാ പരിധിയിലെ 18 സ്കൂളുകൾക്കും കൃഷി ഓഫീസിനുമാണ് 10 ലക്ഷത്തി നാൽപ്പത്തി ഒമ്പതിനായിരം രൂപ ചിലവിൽ കമ്പ്യൂട്ടറുകൾ വിതരണം ചെയ്യുന്നത്.
കെൽട്രോണാണ് കമ്പ്യൂട്ടർ നിർമ്മാതാക്കൾ.
വൈസ് ചെയർ പേർസൺ വി. സതീദേവി അധ്യക്ഷം വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. പ്രേമരാജൻ, പി.കെ. മുഹമ്മദ് കുഞ്ഞി, എം. ആമിന ടീച്ചർ, ഓമനാ മുരളീധരൻ, കെ.പി. ഉണ്ണികൃഷ്ണൻ, കൗൺസിലർമാർ, സെക്രട്ടറി പി.എൻ. അനീഷ് എന്നിവർസന്നിഹിതരായിരുന്നു.
Anthoor muncipality