പഴയങ്ങാടി :മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായ സഹീദ് കായിക്കാരന്റെ്റെ വീട്ടിൽ വിജിലൻസ് റെയ്ഡ് . ഇന്ന് രാവിലെ ആറുമണിയോടുകൂടിയാണ് കോഴിക്കോട് യൂണിറ്റിൽ നിന്നുള്ളവിജിലൻസ് ഉദ്യോഗസ്ഥ സംഘം പ്രസിഡന്റിന്റെ മാട്ടൂൽ നോർത്തിലുള്ള വീട്ടിൽ റെയ്ഡ് തുടങ്ങിയത്. റെയ്ഡ് വൈകുന്നേരംവരെ തുടരുമെന്നാണ് സൂചന. പൊതുപ്രവർത്തകനായ സഹീദ് കായിക്കാരൻ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിലാണ് പ്രസിഡണ്ടിനെതിരെയുള്ള വിജിലൻസ് കേസ്.


പരാതിയിൽ പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് വിജിലൻസ് സംഘം മാട്ടൂലിലുള്ള പഞ്ചായത്ത് പ്രസിഡണ്ടിന്റെ വീട്ടിലെത്തിയത്.
കോഴിക്കോട് സ്പെഷ്യൽ വിജിലൻസ് സെൽ ഡി വൈ എസ് പി മാരായ സുരേഷ്, രമേശ്, എന്നിവരടങ്ങിയ വിജിലൻസ് ഉദ്യോഗസ്ഥ സംഘമാണ് റെയ്ഡ് നടത്തുന്നത്. അന്വേഷണ സംഘത്തിന് കേസ് സംബന്ധമായ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അന്വേഷണ സംഘം കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല.
മുസ്ലിംലീഗ് അഖിലേന്ത്യാ കമ്മിറ്റി അംഗവും പുതിയങ്ങാടി ജമാ-അത്ത് ഹയർ സെക്കൻഡറി സ്കൂൾ ചെയർമൽ കൂടിയാണ് സഹീദ്
Saheed kayakkaran