കോഴിക്കോട്: ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും. പത്ത് ഉപാധ്യക്ഷന്മാർ ഉൾപ്പെടെ ഇരുപ്പത്തിയഞ്ച് ഭാരവാഹികളെയാണ് പട്ടികയിൽ ഉള്ളതെന്നാണ് വിവരം. എം.ടി രമേശ്, ശോഭസുരേന്ദ്രൻ, എസ് സുരേഷ്, ഷോൺ ജോർജ് എന്നിവർ ജനറൽ സെക്രട്ടറിമാരയേക്കും. പി സുധീർ, സി കൃഷ്‌ണകുമാർ എന്നിവരെ മാറ്റും. യുവമോർച്ച സംസ്ഥാന അധ്യക്ഷനായി പി ശ്യാംരാജും മഹിളാമോർച്ച അധ്യക്ഷയായി നവ്യാ ഹരിദാസും എത്തിയേക്കും.


ജൂലൈ 12ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേരളത്തിലെത്തുന്നുണ്ട്. അതിന്മുൻപായിത്തന്നെ പുതിയനേതൃത്വമുണ്ടാകേണ്ടതുണ്ട്. പുതിയഭാരവാഹികളുടെ പേരുകളടങ്ങിയ പട്ടികകേന്ദ്രനേതൃത്വം ഇന്ന് പ്രസിദ്ധീകരിക്കുംഎന്നാണ് സൂചന. നിലവിലെ ജനറൽസെക്രട്ടറിമാരിൽ ഒരാളായ എം ടി രമേശ്തുടർന്നേക്കും. ഉപാധ്യക്ഷ സ്ഥാനത്തുനിന്ന്ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ശോഭസുരേന്ദ്രൻ എത്തും. മുരളീധരൻപക്ഷത്തുനിന്നുള്ള പി സുധീർ, സുരേന്ദ്രൻപക്ഷത്തുനിന്നുള്ള സി കൃഷ്‌ണകുമാർഎന്നിവരെ മറ്റ് ഭാരവാഹിത്വത്തിലേക്ക് മാറ്റിപുതിയ നേതാക്കളെ പരിഗണിക്കും.
യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷനാകാൻ സാധ്യത കൂടുതൽ ശ്യാംരാജിനാണ്. മഹിളാമോർച്ച അധ്യക്ഷയായി കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് മത്സരിച്ച നവ്യാ ഹരിദാസ് എത്തിയേക്കും. നേരത്തെ യുവമോർച്ച, മഹിളാ മോർച്ച അധ്യക്ഷ തിരഞ്ഞെടുപ്പിന് അഭിമുഖം വെച്ചത് വലിയ വിവാദമായിരുന്നു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ശോഭ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ എന്നിവരാണ് അഭിമുഖം നടത്തിയത്. ഇതിൽ എതിർപ്പുമായി കെ സുരേന്ദ്രൻ, വി മുരളീധരൻ വിഭാഗം രംഗത്തെത്തിയിരുന്നു.
Bjp