ചട്ടുകപ്പാറ- കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ ജൂലായ് 9 ന് നടക്കുന്ന ദേശീയ പണിമുടക്കം വിജയിപ്പിക്കുന്നതിന് വേണ്ടി നിർമ്മാണ തൊഴിലാളി യൂനിയൻ (CITU) ചെറാട്ട് മൂല യൂനിറ്റ് കൺവെൻഷൻ തീരുമാനിച്ചു. മയ്യിൽ ഏറിയ ജോ: സെക്രട്ടറി കെ.രാമചന്ദ്രൻ ഉൽഘാടനം ചെയ്തു.പി.പി.രാജൻ അദ്ധ്യക്ഷ്യം വഹിച്ചു. വേശാല ഡിവിഷൻ പ്രസിഡണ്ട് എ.കൃഷ്ണൻ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി ബി.ദാമോദരൻ സ്വാഗതം പറഞ്ഞു.
CITU