രയരോം :രയരോം ഗവ. ഹൈസ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. എസ് പി സി യുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി പി ടി എ പ്രസിഡന്റ് ശ്രീ എം എ ജാബിർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ശ്രീ മനോജ് ജോസഫ് അധ്യക്ഷത വഹിച്ചു. തടിക്കടവ് ഗവ.ഹൈസ്കൂൾ അധ്യാപകൻ ശ്രീ പി ശശിധരൻ സോദാഹരണ ക്ലാസ് നയിച്ചു. മനീഷ കെ വിജയൻ, ഷിനി ജെ എം, എൻ ബിജുമോൻ എന്നിവർ സംസാരിച്ചു.
Yoga