പയ്യന്നൂർ :കേളോത്ത് ഇരുചക്ര വാഹനത്തിലെത്തി വയോധികയുടെ മാലപൊട്ടിച്ചു കടന്നുകളഞ്ഞ മോഷ്ടാവിനെ പിടികൂടി


പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കേളോത്ത് വെച്ച് ഈ മാസം 6 ആം തീയ്യതി ഉച്ചയ്ക്ക് 12 മണിയോടുകൂടി വീടിനുമുന്നിലെ റോഡരികിൽ നിൽക്കുകയായിരുന്നു വയോധികയായ കാർത്യായനി എന്ന സ്ത്രീയുടെ സ്വർണ്ണമാല പൊട്ടിച്ചു കടന്നു കളഞ്ഞ കാസർഗോഡ് ചെന്നെടുക്കം സ്വദേശിയായ ഇബ്രാഹിം ഖലീൽ (43) നെയാണ് പയ്യന്നൂർ സബ് ഇൻസ്പെക്ടർ യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ബദിയടുക്ക വെച്ച് അറസ്റ്റ് ചെയ്തത്.
വിദ്യാനഗർ, മേൽപ്പറമ്പ , ഹൊസ്ദുർഗ് സ്റ്റേഷനുകളിലായി പത്തോളം സമാന കേസുകൾ നിലവിലുള്ള പ്രതിയാണ് ഇബ്രാഹിം ഖലീൽ .നിരവധി CCTV കളും, ഫോൺ കോളുകളും പരിശോധിച്ചതിന് ശേഷമാണ് 12 ദിവസത്തിനുള്ളിൽ പ്രതിയെ പിടികൂടാനായത്. പ്രത്യേക അന്വേഷണ സംഘത്തിൽ പയ്യന്നൂർ പോലീസ് സ്റ്റേഷനിലെ പ്രമോദ് കടമ്പേരി , അബ്ദുൾ ജബ്ബാർ , സബ്ബ് ഇൻസ്പെക്ടർ അബ്ദുൾ റൗഫ് , എ.എസ്.ഐ നൗഫൽ അഞ്ചില്ലത്ത് , സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ കെ.വി മനോജൻ എന്നിവരും ഉണ്ടായിരുന്നു.
arrested for stealing old woman's necklace and fleeing on bike