ഇൻസ്റ്റിട്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെൻ്റിൽ അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് "അമ്മയ്ക്കൊരുമരം" (ഏക് പേഡ് മാം കേ നാം) പരിപാടി സംഘടിപ്പിച്ചു.
ഇൻസ്റ്റിട്യൂട്ടിലെ അധ്യാപക അനധ്യാപക ജീവനക്കാർക്കും വിദ്യാർത്ഥികൾക്കുമായി വീടുകളിൽ നട്ടു പരിപാലിക്കുവാൻ നൂറ് ഫലവൃക്ഷതൈകൾ വിതരണം ചെയ്തു.
വിതരണോൽഘാടനം ആന്തൂർ മുൻസിപ്പൽ ചെയർമാൻ പി.മുകുന്ദൻ നിർവ്വഹിച്ചു.
ചീഫ് ഫാക്കൽട്ടി വി. എൻ. ബാബു സ്വാഗതമാശംസിച്ച ചടങ്ങിൽ ഇൻസ്റ്റിട്യൂട്ട് ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ അധ്യക്ഷം വഹിച്ചു.
മുൻസിപ്പൽ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി.പ്രേമരാജൻ, സഹകരണ അസി. രജസ്റ്റ്രാൾ സൈബുന്നീസ, സീനിയർ ഫാക്കൽറ്റി ഈശ്വര മൂർത്തി എന്നിവർ ആശംസാപ്രസംഗം നടത്തി.
സഹകരണ സബ്സ്റ്റാഫ് ജീവനക്കാർക്കുള്ള മൂന്നു ദിവസത്തെ Rule 185 A സ്കിൽ ഡവലപ്മെൻ്റ് പരിശീലനത്തിൻ്റെയും സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്കുള്ള ആറുദിവസത്തെ പരിശീലന ക്ലാസുകളുടെയും ഉൽഘാടനവും ചടങ്ങിൽ നടന്നു.
ഫാക്കൽറ്റി രഞ്ജിത് പി. നായർ
ചടങ്ങിൽ നന്ദി പ്രകടനം നടത്തി.
Ammaykkoru Maram