തലശ്ശേരി : പൈതൃക തീർഥാടന ടൂറിസം കേന്ദ്രമാക്കി തലശ്ശേരിയെ വികസിപ്പിക്കാനുള്ള സ്പിരിച്വൽ ടൂറിസം പ്രോജക്ടിന്റെ നിർമാണം 30-നകം ആരംഭിക്കും. കേന്ദ്രസർക്കാരിന്റെ സ്വദേശ് ദർശൻ 2.0-ൽ ഉൾപ്പെടുത്തി 25 കോടി രൂപ അനുവദിക്കപ്പെട്ട പ്രോജക്‌ട് 2026 മാർച്ച് 31-നുള്ളിൽ പൂർത്തിയാക്കണമെന്നാണ് നിർദേശം. പ്രോജക്‌ടിൻ്റെ സമയബന്ധിത പ്രവർത്തനങ്ങൾക്കായി സ്പീക്കർ എ.എൻ.ഷംസീറിൻ്റെ അധ്യക്ഷതയിൽ നിയമസഭാസമുച്ചയത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
Thalassery tourism