കഴിഞ്ഞ ദിവസം തൃച്ഛംബരത്തുണ്ടായിട്ടുള്ള സംഭവം സന്തോഷ് കീഴാറ്റൂരിൻ്റെ മകനും, ബാലസംഘം തളിപ്പറമ്പ് നോർത്ത് വില്ലേജ് പ്രസിഡൻ്റും ആയ യദു സന്തുവിനും കൂട്ടുകാർക്കും മർദ്ദനമേറ്റസംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ബിജെപി. ലഹരി ഉപയോഗിച്ച് യദുവും കൂട്ടുകാരും ചേർന്ന് ചിന്മയ വിദ്യാലയത്തിൻ്റെ ബോർഡിനെ നേരെ കല്ലെറിഞ്ഞതിനെ തുടർന്ന് ഉണ്ടായ സംഭവങ്ങളാണ് പ്രശ്നത്തിന് കാരണമെന്നാണ് ബിജെപി യുടെ വാദം. ഇത് ചോദ്യം ചെയ്ത യുവാവിനെ യദു സന്തും കൂട്ടുകാരും ചേർന്ന് മർദിച്ചതായും ബിജെപി പറയുന്നു.
ശബദം കേട്ട് പുറത്തിറങ്ങിയ സമീപ വാസികളായ സ്ത്രീകൾ ഉൾപ്പടെ ഉള്ള നാട്ടുകാരാണ് ഇവരെ തടഞ്ഞു വച്ച് സന്തോഷ് കീഴാറ്റൂർ അടക്കമുള്ള ഇവരുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി പറഞ്ഞയച്ചെന്നും ബിജെപി പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു.നേരത്തെയും സ്കൂളിന്റെ ബോർഡിന് നേരെ ഇവർ അക്രമം നടത്തിയതായും ബിജെപി ആരോപിക്കുന്നുണ്ട്.

ഈ സംഭവത്തെ രാഷ്ട്രീയ വൽകരിച്ചു നടത്തുന്ന സന്തോഷ് കീഴാറ്റൂരിന്റെയും, സിപിഎം, ബാലസംഘത്തിൻ്റെയും പ്രചരണം ഇവരുടെ അസാന്മാർഗിക പ്രവർത്തികളെ വെള്ള പൂശുന്നതിനു വേണ്ടി ഉളളതാണെന്നും,ഇതിനു സംഘ പരിവാർ പ്രസ്‌ഥാനങ്ങളുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് ബിജെപിയുടെ വാദം.തളിപ്പറമ്പിനു തന്നെ മാതൃകയായി പല സാമൂഹിക വിഷയങ്ങളിലും സാംസ്‌കാരിക പ്രവർത്തനങ്ങളിലും ഇടപെടുന്ന വിവേകനന്ദ വായനശാലയെ തകർക്കുവാൻ വേണ്ടിയുള്ള സിപിഎം നേതൃത്വത്തിന്റെ രഷ്ട്രീയ ഗൂഢാലോചനയാണ് ഇതെന്ന് ബി.ജെപി ആരോപിക്കുന്നു.
bjp