തളിപ്പറമ്പ്: ബാലസംഘം തളിപ്പറമ്പ് നോര്‍ത്ത് വില്ലേജ് പ്രസിഡന്റും സിനിമാതാരം സന്തോഷ് കീഴാറ്റൂരിന്റെ മകനുമായ യദുസാന്ത് ഉള്‍പ്പെടെ 5 കുട്ടികളെ കൊടും ക്രിമിനലുകളായ സാമൂഹികവിരുദ്ധര്‍ ആക്രമിച്ചതിതില്‍ ബാലസംഘം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃച്ചംബരം എക്‌സൈസ് ഓഫീസിന് സമീപം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ബാലസംഘം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംപി ഗോകുല്‍ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് അനാമിക നയന്‍ അധ്യക്ഷത വഹിച്ചു.ബാലസംഘം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സി.കെ.ഷോന, ഏരിയ കണ്‍വീനര്‍ സി.അശോക് കുമാര്‍, ഏരിയ ജോ. കണ്‍വീനര്‍ എം.വി.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

ബാലസംഘം പ്രവര്‍ത്തകരും മറ്റ് നാട്ടുകാരും പുരോഗമനം പ്രസ്ഥാനത്തിന്റെ നേതാക്കളും ഉള്‍പ്പെടെ നൂറോളം ആളുകളാണ് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്.ബാലസംഘം തളിപ്പറമ്പ് ഏരിയ സെക്രട്ടറി അമല്‍ പ്രേം സ്വാഗതം പറഞ്ഞു.
Balasangham Taliparamba Area Committee protests