തളിപ്പറമ്പ:പട്ടുവം ഗ്രാമ പഞ്ചായത്ത് വിജ്ഞാന കേരളം ഫെസിലിറ്റേഷൻ സെൻററും ശില്പശാലയും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്പി ശ്രീമതിഉദ്ഘടനം ചെയ്തു.മുറിയാത്തോടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്വി വി രാജൻ അധ്യക്ഷത വഹിച്ചു.
കില റിസോഴ്സ് പേഴ്സൺകെ കെ രവി മാസ്റ്റർ പദ്ധതി വിശദീകരിച്ചു.തൊഴിൽ മേളയിൽ പങ്കെടുക്കുന്നവർക്കുള്ളരജിസ്ട്രേഷൻ സംബന്ധിച്ച് ശില്പശാലയിൽ കില റിസോഴ്സ് പേഴ്സൺ വി മുകുന്ദൻ,വിജ്ഞാന കേരളം തളിപ്പറമ്പ് നിയോജകമണ്ഡലം കോ-ഓർഡിനേറ്റർ ജിഫാന എന്നിവർ ക്ലസ്സെടുത്തു .

പട്ടുവം ഗ്രാമ പഞ്ചായത്ത് സെക്രട്ടരി ബിനു വർഗീസ് സ്വാഗതവും വിഞ്ജാന കേരളം പട്ടുവം ഗ്രാമ പഞ്ചായത്ത് അംബാസിഡർ കെ നിമിഷ നന്ദിയും പറഞ്ഞു . വിജ്ഞാന കേരളം തൊഴിൽ ക്യാമ്പയിൻ്റെ ഭാഗമായി ജില്ലാതല മെഗാ തൊഴിൽ മേള ജൂൺ 14ന്ക ണ്ണൂർ എഞ്ചിനീയറിംഗ്കോളേജിൽവെച്ച് നടക്കും.
fecilitation centre