പരിയാരം :മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു ഡിസിസി സെക്രട്ടറി ഇ ടി രാജീവൻ ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു ഐ വി കുഞ്ഞിരാമൻ ,ഇ വിജയൻ മാസ്റ്റർ,വിവിസി ബാലൻ,പി വി ഗോപാലൻ, ഒ ജെ സെബാസ്റ്റ്യൻ,പ്രമോദ് മുടിക്കാനം,വി വി മണികണ്ഠൻ,പോള ശ്രീധരൻ,സെബാസ്റ്റ്യൻ എമ്പേറ്റ് എന്നിവർ പ്രസംഗിച്ചു
പരിയാരം സെൻറർ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുഷ്പാർച്ചനയും അനുസ്മരണ യോഗവും മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ ഉദ്ഘാടനം ചെയ്തു ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട് കെ കൃഷ്ണൻ അധ്യക്ഷത വഹിച്ചു എം.വി.രാജൻ, കെ പുരുഷോത്തമൻ, പി.ടി. ബാലചന്ദ്രൻ,പി ബാലകൃഷ്ണൻ,ടി വി ഉണ്ണികൃഷ്ണൻ ,ടി വി നാരായണൻ എന്നിവർ പ്രസംഗിച്ചു
Pariyaram