ആന്തൂർ നഗരസഭാ പരിധിയിലെ കൃഷിയോഗ്യമായ മുഴുവൻ നൽ വയലും കൃഷി ചെയ്യാൻ പാടശേഖര സമിതി ഭാരവാഹികളുടെ മുൻസിപ്പൽ തല യോഗം തീരുമാനിച്ചു . ഒന്നാം വിള നെൽകൃഷി യോഗ്യമായ 18 പാടശേഖരങ്ങളിലെ 215 ഹെക്ടർ നെൽകൃഷിക്ക് വേണ്ട തയ്യാറെടുപ്പുകൾ തുടങ്ങി. ആവശ്യമായ ഉമ , പൗർണമി നെൽവിത്തുകളും , കുമ്മായവും വിതരണം ചെയ്തു.

ആന്തൂർ നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ കൂലിചിലവ് ഇനത്തിൽ ഹെക്ടറിന് 20000 രൂപ നിരക്കിൽ ധനസഹായം അനുവദിക്കും. നഗരസഭാ വൈസ് ചെയർപേഴ്സൺ വി. സതീദേവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നഗരസഭാ ചെയർമാൻ പി. മുകുന്ദൻ ഉൽഘാടനം ചെയ്തു.
കൃഷി ഓഫീസർ രാമകൃഷണൻ മാവില പദ്ധതി വിശദീകരിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ എം. ആമിന ടീച്ചർ , കെ.പി. ഉണ്ണികൃഷ്ണൻ , ഓമനാ മുരളീധരൻ എന്നിവർ സംസാരിച്ചു. അസിസ്റ്റൻ്റ് കൃഷി ഓഫീസർ വിജയകുമാരി കെ.സി. സ്വാഗതവും കൃഷി അസിസ്റ്റൻ്റ് സജിത് കുമാർ പി.കെ നന്ദിയും പറഞ്ഞു.
Barren land-free Anthoor