---
title: "സി പി ഐ എം പ്രവർത്തകൻ കൂക്കാനത്തെ കെ. കൃഷ്ണൻ അന്തരിച്ചു "
english_title: "K Krishnan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/286576/k-krishnan"
published_at: "2025-04-29T08:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681047d67c6fa_20250429_085943.jpg"
keywords: []
---

# സി പി ഐ എം പ്രവർത്തകൻ കൂക്കാനത്തെ കെ. കൃഷ്ണൻ അന്തരിച്ചു 

> **Lead Summary:** കരിവെള്ളൂർ :കൂക്കാനത്തെ കെ. കൃഷ്ണൻ വാഹന അപകടത്തെ തുടർന്ന് കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു.

## Article Content

കരിവെള്ളൂർ :കൂക്കാനത്തെ കെ. കൃഷ്ണൻ വാഹന അപകടത്തെ തുടർന്ന് കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു.

സി.പി.ഐ (എം)കരിവെള്ളൂർ ലോക്കൽ കമ്മറ്റി അംഗം, വാർഡ് മെമ്പർ , കൂക്കാനം ക്ഷീര സഹകരണ സംഘം പ്രസിഡണ്ട്, കൂക്കാനം ജി യു പി സ്കൂൾ പിടിഎ പ്രസിഡണ്ട് , കരിവെള്ളൂർ സർവ്വീസ് സഹകരണ ബേങ്ക് ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.

നിലവിൽ കൂക്കാനം ഏ.കെ ജി വായനശാല & ഗ്രന്ഥാലയം പ്രസിഡണ്ട്, കൂക്കാനം കായിക ഗ്രാമം പ്രസിഡണ്ട്, കൂക്കാനം ജനകീയ ശ്മശാനം സിക്രട്ടറി, കർഷക സംഘം കരിവെള്ളൂർ നോർത്ത് വില്ലേജ് വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. സി പി ഐ (എം) കൂക്കാനം സെൻട്രൽ ബ്രാഞ്ച് അംഗമാണ്.

ഭാര്യ:ശാന്ത. കെ. ( ഓരി).മക്കൾ:ഷൈജു (കാൻ്റീൻ, നെസ്റ്റ് കോളേജ്, കൂക്കാനം),ബൈജു (കരിവെള്ളൂർ സർവ്വീസ് സഹകരണ ബേങ്ക്, സി പി ഐ (എം) കൂക്കാനം സെൻട്രൻ ബ്രാഞ്ച് അംഗം)

മരുമക്കൾ:സബിത(കുഞ്ഞി മംഗംലം)സ്മൃതി(ചെറുപുഴ)സഹോദരങ്ങൾ:നാരായണി,ജാനകി (ഓരി ),പത്മിനി,ചന്ദ്രൻ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/286576/k-krishnan)