പഴയങ്ങാടി : പുള്ളി മുറി ചീട്ടുകളിക്കാർ പോലീസ് പിടിയിൽ. മാട്ടൂൽ നോർത്ത് മുനീർ സ്ക്കൂളിന് സമീപത്തെ കെ.പി. ഖാലിദ് (60), മാടായി ആർ.സി. ചർച്ചിന് സമീപത്തെ ചപ്പൻ പുതിയ പുരയിൽ സി.പി.ഹാരിസ്(42), താവം പള്ളിക്കരയിലെ ഒടിയിൽ പുരയിൽ വീട്ടിൽ ഒ.പി. അബ്ദുള്ള (45), മാടായി ആർ.സി. ചർച്ചിന് സമീപത്തെ വിലക്രിയൻ വീട്ടിൽ വി.എസ്.സുനിൽ(46), മടക്കുടിയൻ വീട്ടിൽ എം. സെബാസ്റ്റ്യൻ(49) എന്നിവരെയാണ് ഇന്നലെ വൈകുന്നേരം 6.50 ന് വാടിക്കൽ മുതലക്കുണ്ടിൽ റോഡരികിൽ വെച്ച് ചീട്ടുകളിക്കവെ പിടികൂടിയത്.

ഇവരിൽ നിന്ന് 10,940/- രൂപയും പോലീസ് പിടിച്ചെടുത്തു. പഴയങ്ങാടി ഇൻസ്പെക്ടർ എൻ. കെ. സത്യനാഥൻ്റെ നേതൃത്വത്തിലാണ് ചീട്ടുകളിക്കാരെ പിടി കൂടിയത്.
arrests