പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കോളേജ് ഇന്റെണൽ കമ്മിറ്റി കൃത്യമായ അന്വേഷണം നടത്താനും, പരാതി പോലീസിൽ കൈമാറാനും വൈസ് പ്രിൻസിപ്പലിനോട് യൂത്ത് കോൺഗ്രസ്സ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവശ്യപ്പെടുകയും പരാതി കൈമാറുകയും ചെയ്തു.

യൂത്ത് കോൺഗ്രസ്സ് പരിയാരം മണ്ഡലം പ്രസിഡന്റ് കെ.വി സുരാഗ്, കെ.എസ്.യു ജില്ലാ സെക്രട്ടറി അഡ്വ. സൂരജ് പരിയാരം, യൂത്ത് കെയർ തളിപ്പറമ്പ നിയോജകമണ്ഡലം കോഡിനേറ്റർ ജെയ്സൺ പരിയാരം, കെ.എസ്.യു മെഡിക്കൽ കോളേജ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ജാസിർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആവശ്യം ഉന്നയിച്ചത്.കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു.
Youth Congress