തളിപ്പറമ്പ നഗരസഭ സംഘടിപ്പിച്ച സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ സെമിനാർ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘടനം നിർവഹിച്ചു. സ്വാഗതം ബി പി സി ബിജേഷ് നിർവഹിച്ചു.

തളിപ്പറമ്പ് നോർത്ത് എ ഇ ഒ മനോജ് , സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ. പി കദീജ. എം. കെ. ഷബിത,പി. പി. മുഹമ്മദ് നിസാർ,നഗരസഭ കൗൺസിലർമാരായ കൊടിയിൽ സലീം,സി വി ഗിരീഷൻ,വത്സരാജൻ മുനിസിപ്പൽ സെക്രട്ടറി കെ. പി. സുബൈർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഡയറ്റ് ഫാക്കൽറ്റി ശ്രീ ഉണ്ണികൃഷ്ണൻ മാഷ് സെമിനാർ അവതരണം നടത്തി.
മുനിസിപ്പൽ കൗൺസിലർമാർ , പ്രധാന അധ്യാപകർ, പിടിഎ പ്രതിനിധികൾ, എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവർ സെമിനാറിൽ പങ്കെടുത്തു. സി ആർ സി കോഡിനേറ്റർ സിൽജ ചടങ്ങിന് നന്ദി അർപ്പിച്ച് സംസാരിച്ചു.
Taliparamba Municipality