സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഉയർന്ന നിലയില്‍ തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി 100 ദശലക്ഷം യൂനിറ്റിന് മുകളിലാണ് പ്രതിദിന ഉപയോഗം.വ്യാഴാഴ്ച ആവശ്യമായി വന്ന വൈദ്യുതി 100.5936 ദശലക്ഷം യൂനിറ്റായിരുന്നു. പീക്ക് സമയ ആവശ്യകത 5139 മെഗാവാട്ടായും ഉയർന്നു.

പകലും രാത്രിയിലും ഉയർന്ന ചൂട് തുടരുന്നതാണ് വൈദ്യുതി ഉപയോഗത്തിന്‍റെ ഗ്രാഫ് ഉയർത്തുന്നത്. പീക്ക് സമയ ആവശ്യകത കൂടിയത് കഴിഞ്ഞ വേനലില്‍ വിതരണ രംഗത്ത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ വർഷം ഏപ്രില്‍ രണ്ടിന് രേഖപ്പെടുത്തിയ 5797 മെഗാവാട്ടാണ് സംസ്ഥാനത്തെ പീക്ക് സമയത്തെ ഏറ്റവും ഉയർന്ന ഉപഭോഗം.
electricity