ശാന്തിഗിരി: അപകടം പതിവായ തെറ്റുന്ന റോഡ് - ചപ്പാരപ്പടവ റോഡിലെ ശാന്തിഗിരി പ്രദേശം കണ്ണൂർ പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥർ സന്ദർശിച്ചു. കഴിഞ്ഞ ദിവസം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിച്ചിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ കാൽനട യാത്രക്കാർ ഉൾപ്പെടെ നിരവധി അപകടങ്ങൾ സംഭവിച്ചിരുന്നു.

റോഡ് സൈഡ് വശങ്ങൾ പൂർണ്ണമായും കോൺഗ്രീറ്റ് ചെയ്യാത്തതും അപകടങ്ങൾ സംഭവിക്കാൻ കാരണമാകുന്നു. നിരവധി സ്കൂൾ മദ്രസ വിദ്യാർഥികൾ നടന്നു പോകുന്ന വഴിയായിട്ടും കോൺഗ്രീറ്റ് ചെയ്യാത്തത്തിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. വാർഡ് മെമ്പർ നസീറ പി യുടെയും നാട്ടുകാരുടെയും നിരന്തര അഭ്യർത്ഥന മാനിച്ചാണ് അധികാരികൾ സന്ദർശിച്ചത്.
PWD officials visited Shanthigiri