ദമ്മാം: സൗദിയിലെ ദമ്മാമില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചെക്കിക്കുളം മാണിയൂര്‍ പാറാല്‍ സ്വദേശി എ പി അബ്ബാസ് (38) ആണ് മരിച്ചത്.ദമ്മാമില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു.

രാത്രി ഉറങ്ങിയ അബ്ബാസ് രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് കൂട്ടുകാര്‍ വിളിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹം സൗദി റെഡ്ക്രസന്‍റ് വിഭാഗമെത്തി ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
a p abbas