പൊയിൽ : ജമ്മു കശ്മീർ പഹൽഗാം ഭീകരാക്രമണത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടും, മരണമടഞ്ഞ പ്രിയപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ചുകൊണ്ടും യൂത്ത് കോൺഗ്രസ്സ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സി. പൊയിലിൽ വച്ച് ദീപം തെളിയിക്കലും, ഭീകരവാദ വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. കോൺഗ്രസ്സ് പരിയാരം മണ്ഡലം പ്രസിഡന്റ് പി വി സജീവൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ വി സുരാഗ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ദൃശ്യ ദിനേശൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കെ.എസ്.യു ജില്ലാ സെക്രട്ടറി അഡ്വ. സൂരജ് പരിയാരം, ആബിദ് വായാട്, ഇ.ടി ഹരീഷ്, അബു താഹിർ, അജയകുമാർ, ജീസൺ ലൂയിസ്, സന്ദീപ് പരിയാരം, ദയ ദിനേശൻ, രഞ്ജിത്ത് പാച്ചേനി, പ്രേമൻ അമ്മാനപ്പാറ എന്നിവർ സംസാരിച്ചു.
Youth Congress