വളപട്ടണം: യുവാവ് ഓടിച്ച സ്കൂട്ടർ ദേഹത്ത് ഇടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് തടഞ്ഞ് നിർത്തി യുവാവിനെ മർദ്ദിക്കുകയും ബഹളം കേട്ട് ഓടിയെത്തിയ മാതാവിനെയും ബന്ധുക്കളായ സ്ത്രീകളെയും മർദ്ദിച്ചുവെന്ന യുവതിയുടെ പരാതിയിൽ മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു.

കാട്ടാമ്പള്ളി ബാലൻ കിണറിന് സമീപത്തെ എം.എ. ഹൗസിൽ റോസ്നയുടെ പരാതിയിലാണ് ഷാഹുൽ ഹമീദ്, കബീർ, കരീം എന്നിവർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തത്.ഈ മാസം 19 ന് രാത്രി 9 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം.
പരാതിക്കാരിയുടെ മകൻ റിസ്വാൻ ഓടിച്ചു വന്നസ് കൂട്ടർ പ്രതിയുടെ ദേഹത്ത് ഇടിക്കാൻ ശ്രമിച്ചുവെന്ന കാരണത്താലുള്ള വിരോധം വെച്ച് ഒന്നാം പ്രതിയും കൂടെ ഉണ്ടായിരുന്ന മറ്റ് രണ്ടു പേരും ചേർന്ന് മകനെ തടഞ്ഞുവെച്ച് മർദ്ദിക്കുന്നത് കണ്ട് തടയാൻ ചെന്ന യുവതിയേയും ബന്ധുക്കളായ ഫാസില, റഫീന, സറീന എന്നിവരേയും മർദ്ദിച്ചുവെന്ന പരാതിയിലാണ് വളപട്ടണംപോലീസ് കേസെടുത്തത്.
Case against three