ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ 4 ക്വാട്ടേഴ്‌സുകൾക്ക് 19000 രൂപ പിഴ ചുമത്തി. പാപ്പിനിശ്ശേരി ഈന്തോട് പ്രവർത്തിച്ചു വരുന്ന ക്വാട്ടേഴ്‌സുകൾക്കാണ് സ്‌ക്വാഡ് പിഴ ഇട്ടത്.

ജാഫർ എം ടി എന്നവരുടെ ഉടമസ്ഥതയിലുള്ള ക്വാട്ടേഴ്‌സിൽ നടത്തിയ പരിശോധനയിൽ ചെങ്കൽ കൊണ്ട് നിർമ്മിച്ച കുഴിയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടി ഇട്ട് കത്തിച്ചതായും റിങ് കമ്പോസ്റ്റിൽ അജൈവ മാലിന്യങ്ങൾ തള്ളിയതായും കൂടാതെ പരിസര പ്രദേശങ്ങളിൽ ഭക്ഷണാവാശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിഞ്ഞതായും ക്വാട്ടേഴ്‌സിന്റെ സെപ്റ്റിക് ടാങ്ക് പൈപ്പിന് ലീക്ക് ഉള്ളതായും കണ്ടെത്തി.ക്വാട്ടേഴ്‌സിനു 8000 രൂപ പിഴ ചുമത്തി.
ഇല്ല്യാസ് എന്നവരുടെ ഉടമസ്ഥതയിലുള്ള ക്വാട്ടേഴ്‌സിൽ നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ കൂട്ടി ഇട്ട് കത്തിച്ചതിനും വലിച്ചെറിഞ്ഞതിനും റിങ് കമ്പോസ്റ്റിൽ അജൈവ മാലിന്യങ്ങൾ തള്ളിയതിനും സ്‌ക്വാഡ് 5000 രൂപ പിഴ ചുമത്തി. കെ പി മൊയ്തു, മൊയ്ദീൻ പി എന്നവരുടെ ഉടമസ്ഥതയിലുള്ള ക്വാട്ടേഴ്‌സുകളിൽ നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ കൂട്ടി ഇട്ട് കത്തിച്ചതായും അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നതായും റിങ് കമ്പോസ്റ്റിൽ അജൈവ മാലിന്യങ്ങൾ തള്ളിയതായും സ്‌ക്വാഡ് കണ്ടെത്തി. രണ്ട് ക്വാട്ടേഴ്‌സിനും 3000 രൂപ വീതം പിഴ ചുമത്തി.
തുടർ നടപടികൾ സ്വീകരിക്കാൻ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സ്‌ക്വാഡ് നിർദേശം നൽകി. ക്വാട്ടേഴ്‌സുകൾ കേന്ദ്രീകരിച്ചു മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പരിശോധനകൾ വരും ദിവസങ്ങളിലും ഉണ്ടാകുമെന്ന് സ്‌ക്വാഡ് അറിയിച്ചു.
പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി. കെ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സുമിൽ കെ വി തുടങ്ങിയവർ പങ്കെടുത്തു.
4 quarters in Pappinissery fined