എൻ രാമചന്ദ്രന് വിട ചൊല്ലി നാട്; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

എൻ രാമചന്ദ്രന് വിട ചൊല്ലി നാട്; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
Apr 25, 2025 11:25 AM | By Sufaija PP

കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ രാമചന്ദ്രന് നാടിന്റെ അന്തിമാഞ്ജലി. എറണാകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ ഏഴരയോടെയാണ് പൊതുദർശനത്തിനായി ചങ്ങമ്പുഴ പാർക്കിൽ എത്തിച്ചത്. ഗവർണർ രാജേന്ദ്ര ആർലേക്കർ അടക്കം ഒട്ടേറെ നേതാക്കളും ജനപ്രതിനിധികളും അന്തിമാദരം അർപ്പിച്ചു. നൂറുകണക്കിന് സാധാരണക്കാരും ആദരം അർപ്പിക്കാനെത്തി.

കൊച്ചി സ്വദേശി എൻ രാമചന്ദ്രന് കണ്ണീരോടെ വിട ചൊല്ലി നാട്. ഗവർണറും ജനപ്രതിനിധികളും നാട്ടുകാരും രാമചന്ദ്രന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. മകൾ ആരതി, മകൻ അരവിന്ദ്, ഭാര്യ ഷീല എന്നിവർ രാമചന്ദ്രന്റെ മൃതദേഹത്തിൽ പ്രാർത്ഥനാപൂർവ്വം ആദരം അർപ്പിച്ചത് കണ്ടുനിന്നവരുടെ കണ്ണുകളെപ്പോലും ഈറനാക്കി. പൊതുദർശനത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി വീട്ടിലെത്തിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് ഇടപ്പള്ളി ശ്മശാനത്തിലാണ് എൻ രാമചന്ദ്രന്റെ സംസ്കാരം. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി നിർദേശം നൽകി.

N Ramachandran

Next TV

Related Stories
കേരള സംസ്ഥാന ഖാദി ബോര്‍ഡില്‍ അവസരം

Apr 25, 2025 08:05 PM

കേരള സംസ്ഥാന ഖാദി ബോര്‍ഡില്‍ അവസരം

കേരള സംസ്ഥാന ഖാദി ബോര്‍ഡില്‍...

Read More >>
അലുമിനിയം കലം തലയിൽ കുടുങ്ങിയ രണ്ടു വയസുകാരിക്ക് രക്ഷകരായി അഗ്നി രക്ഷാസേന

Apr 25, 2025 08:03 PM

അലുമിനിയം കലം തലയിൽ കുടുങ്ങിയ രണ്ടു വയസുകാരിക്ക് രക്ഷകരായി അഗ്നി രക്ഷാസേന

അലുമിനിയം കലം തലയിൽ കുടുങ്ങിയ രണ്ടു വയസുകാരിക്ക് രക്ഷകരായി അഗ്നി...

Read More >>
കേരളത്തിൽ നാളെ 4 ട്രെയിനുകൾ വഴി തിരിച്ചുവിടും, 1 ട്രെയിൻ സർവ്വീസ് റദ്ദാക്കി, 2 ട്രെയിൻ ഭാഗികമായി റദ്ദാക്കും

Apr 25, 2025 07:56 PM

കേരളത്തിൽ നാളെ 4 ട്രെയിനുകൾ വഴി തിരിച്ചുവിടും, 1 ട്രെയിൻ സർവ്വീസ് റദ്ദാക്കി, 2 ട്രെയിൻ ഭാഗികമായി റദ്ദാക്കും

കേരളത്തിൽ നാളെ 4 ട്രെയിനുകൾ വഴി തിരിച്ചുവിടും, 1 ട്രെയിൻ സർവ്വീസ് റദ്ദാക്കി, 2 ട്രെയിൻ ഭാഗികമായി...

Read More >>
പഹൽഗാം ഭീകരാക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് ദീപം തെളിയിക്കലും, ഭീകരവാദ വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

Apr 25, 2025 07:53 PM

പഹൽഗാം ഭീകരാക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് ദീപം തെളിയിക്കലും, ഭീകരവാദ വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

പഹൽഗാം ഭീകരാക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് ദീപം തെളിയിക്കലും, ഭീകരവാദ വിരുദ്ധ പ്രതിജ്ഞയും...

Read More >>
അപകടം പതിവായ തെറ്റുന്ന റോഡ്, ചപ്പാരപ്പടവ റോഡിലെ ശാന്തിഗിരി പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥർ സന്ദർശിച്ചു

Apr 25, 2025 07:46 PM

അപകടം പതിവായ തെറ്റുന്ന റോഡ്, ചപ്പാരപ്പടവ റോഡിലെ ശാന്തിഗിരി പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥർ സന്ദർശിച്ചു

അപകടം പതിവായ തെറ്റുന്ന റോഡ് - ചപ്പാരപ്പടവ റോഡിലെ ശാന്തിഗിരി പി ഡബ്ല്യൂ ഡി ഉദ്യോഗസ്ഥർ...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പാപ്പിനിശ്ശേരിയിലെ 4 ക്വാട്ടേഴ്‌സുകൾക്ക് പിഴ

Apr 25, 2025 07:41 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പാപ്പിനിശ്ശേരിയിലെ 4 ക്വാട്ടേഴ്‌സുകൾക്ക് പിഴ

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പാപ്പിനിശ്ശേരിയിലെ 4 ക്വാട്ടേഴ്‌സുകൾക്ക്...

Read More >>
Top Stories

News Roundup