ക്രസന്റ് ക്ലബ്ബിന്റെ നാൽപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച വിവിധ പദ്ധതികളുടെ ഭാഗമായി ക്രസന്റിന്റെ പരിസ്ഥിതി സംരക്ഷണ ക്യാമ്പയിനായ ക്ലീൻ വില്ലേജ്, ഗ്രീൻ വില്ലേജ്ന്റെ ഭാഗമായി നാടിന്റെ വിവിധ പ്രദേശങ്ങളിലേക്കുള്ള വേസ്റ്റ് ബിന്നുകൾ സമർപ്പണോദ്ഘാടനം ഓണപ്പറമ്പ സെന്ററിൽ വെച്ച് നൂറുൽ ഇസ്ലാം മദ്രസ സദർ മുഅല്ലിം നിഷാദ് വാഫി നിർവഹിച്ചു.

മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ സൈനുൽ ആബിദീൻ, എം അബ്ദുല്ല എന്നിവർ സംസാരിച്ചു സി അബ്ബാസ്,കെ കെ മുഹമ്മദ് അലി, പി അബ്ദുള്ള, ഷക്കീർ പി പി, ബഷീർ പി, സുഹൈൽ എസ് ടി പി സന്നിഹിതരായി. നിസാമുദ്ദീൻ സി പി അധ്യക്ഷത വഹിച്ചു, ആരിഫ് കെ സ്വാഗതവും സൈഫുദ്ദീൻ പി നന്ദിയും നിർവഹിച്ചു.
waste bins