തളിപ്പറമ്പ് നഗരസഭ ആരോഗ്യ വിഭാഗം ഇന്ന് രാവിലെ നഗരത്തിലെ പത്തോളം ഹോട്ടലുകളിൽ പരിശോധന നടത്തി.

ദ്വാരക ഹോട്ടൽ കരിമ്പം, താലൂക്ക് ആശുപത്രി കാന്റീൻ,ഫുഡ് കോർണർ കഫെ കരിമ്പം ഈറ്റ് ആൻഡ് ഡ്രിങ്ക്സ്, പാഥേയം ചിറവക്ക് എന്നീ ഹോട്ടലുകളിൽ നിന്നും പഴകിയ ചോറ്, ഇറച്ചി, ചപ്പാത്തി, പൊറോട്ട, അൽഫാം എന്നിവ പിടിച്ചെടുത്തു. ഹോട്ടലുകൾക്ക് പിഴ ചുമത്തി നോട്ടീസ് നൽകി.
പരിശോധനയ്ക്ക് നഗരസഭ ക്ലീൻ സിറ്റി മാനേജർ എ പി രഞ്ജിത്ത് കുമാർ നേതൃത്വം നൽകി. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ദിലീപ് ലതീഷ് എന്നിവർ പങ്കെടുത്തു.
Inspection of hotels