ആറ് ദിവസം മുന്‍പ് വിവാഹം, നോവായി മധുവിധു യാത്ര ; കണ്ണുനനയിച്ച് ഹിമാന്‍ഷിയുടെയും വിനയുടെയും ചിത്രം

ആറ് ദിവസം മുന്‍പ് വിവാഹം, നോവായി മധുവിധു യാത്ര ; കണ്ണുനനയിച്ച് ഹിമാന്‍ഷിയുടെയും വിനയുടെയും ചിത്രം
Apr 23, 2025 02:16 PM | By Sufaija PP

കൊച്ചി: ജമ്മു കശ്മീരിലെ പഹൽ​ഗാമിൽ ഭീകർ നടത്തിയ കൊടുംക്രൂരത ലോകത്തോട് വിളിച്ചുപറയുന്നതാണ് ജീവനറ്റുകിടക്കുന്ന ഭർത്താവിനരികിൽ കണ്ണീർവറ്റിയിരിക്കുന്ന നവവധുവിന്റെ ചിത്രം. വിവാഹം കഴിഞ്ഞ് ആറാം നാൾ മധുവിധു ആഘോഷിക്കാനായി ജമ്മുകശ്മീരിലെ പഹൽഗാമിലേക്ക് പോയതാണ് കൊച്ചിയിൽ നാവികസേനാ ഉദ്യോഗസ്ഥനായ വിനയ് നർവാളും ഹിമാൻഷിയും. എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായില്ല. പഹൽഗാമിലെ പുൽമേടുകളിൽ ഭീകരവാദികൾ തോക്കുമായി അഴിഞ്ഞാടിയപ്പോൾ ഹിമാൻഷിയ്ക്ക് അവളുടെ പ്രിയപ്പെട്ടവനെ നഷ്ടമായി.

സഞ്ചാരികൾക്ക് സ്വപ്നഭൂമിയാണ് ബൈസാരൻ താഴ്വരയിലെ ‘മിനി സ്വിറ്റ്സർലൻഡ്’ എന്നറിയപ്പെടുന്ന പ്രദേശം. അപ്രതീക്ഷിതമായാണ് അവിടം ഭയത്തിന്റെ താഴ്വാരമായത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഭീകർ സഞ്ചാരികൾക്ക് ഇടയിലേക്ക് പാഞ്ഞെത്തിയത്. പ്രിയപ്പെട്ടവരെ സാക്ഷിയാക്കിയാണ് അവർ ഒരോരുത്തർക്കും നേരെ വെടിയുതിർത്തത്.

ഭർത്താവിന്റെ മൃതദേഹത്തിനരികിൽ ഒന്ന് കരയാൻ പോലും കഴിയാതെ നിശബ്ദയായി ഇരിക്കുന്ന ഹിമാൻഷിയുടെ ചിത്രം രാജ്യത്തിന്റെ ഉള്ളുലയ്ക്കുകയാണ്.

Kashmir

Next TV

Related Stories
മിനി ജോബ് ഫെയര്‍ 25ന്

Apr 23, 2025 02:46 PM

മിനി ജോബ് ഫെയര്‍ 25ന്

മിനി ജോബ് ഫെയര്‍ 25...

Read More >>
പഹൽഗാം ഭീകരാക്രമണം: മരണസംഖ്യ 29 ആയി, മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Apr 23, 2025 02:43 PM

പഹൽഗാം ഭീകരാക്രമണം: മരണസംഖ്യ 29 ആയി, മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പഹൽഗാം ഭീകരാക്രമണം:* *മരണസംഖ്യ 29 ആയി;* *മലയാളിയുടെ മൃതദേഹം ഇന്ന്...

Read More >>
ഇരിണാവ് വിവേഴ്സ് ഇൻഡസ്ട്രിയൽ കോപ്പറേറ്റീവ് സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷം സംഘടിപ്പിച്ചു

Apr 23, 2025 02:13 PM

ഇരിണാവ് വിവേഴ്സ് ഇൻഡസ്ട്രിയൽ കോപ്പറേറ്റീവ് സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷം സംഘടിപ്പിച്ചു

ഇരിണാവ് വിവേഴ്സ് ഇൻഡസ്ട്രിയൽ കോപ്പറേറ്റീവ് സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി...

Read More >>
പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച നിരവധി കേസിലെ പ്രതി അറസ്റ്റിൽ

Apr 23, 2025 02:10 PM

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച നിരവധി കേസിലെ പ്രതി അറസ്റ്റിൽ

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച നിരവധി കേസിലെ പ്രതി...

Read More >>
യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധം

Apr 23, 2025 02:08 PM

യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധം

യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ലൈസന്‍സ്...

Read More >>
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി അമിത് പിടിയില്‍

Apr 23, 2025 11:35 AM

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി അമിത് പിടിയില്‍

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി അമിത്...

Read More >>
Top Stories

News Roundup