പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും
Apr 23, 2025 09:56 AM | By Sufaija PP

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയുമെന്ന് സൂചന. കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍ (65) കൊല്ലപ്പെട്ടുവെന്നാണ് വിവരം. കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിന് പോയതായിരുന്നു രാമചന്ദ്രന്‍. ഇത്തരത്തിലൊരു വിവരം കിട്ടിയതായി കൊച്ചി സിറ്റി പോലിസ് കമ്മീഷ്ണര്‍ 24 നോട് സ്ഥിരീകരിച്ചു. ഭാര്യയുടെയും കുടുംബത്തിന്റെയും മുന്നില്‍ വച്ചായിരുന്നു രാമചന്ദ്രന്‍ മരിച്ചത്. മകളും ഒപ്പമുണ്ടായിരുന്നു. ഷീല രാമചന്ദ്രന്‍ ആണ് ഭാര്യ. രണ്ടുവര്‍ഷം മുന്‍പാണ് രാമചന്ദ്രന്‍ അബുദാബിയില്‍ നിന്നും നാട്ടിലെത്തിയത്.

ഇടപ്പള്ളി മങ്ങാട്ട് റോഡിലാണ് ഇവര്‍ താമസിക്കുന്നത്. ഇന്നലെയാണ് ഇവര്‍ ഹൈദരാബാദില്‍ നിന്ന് കശ്മീരിലേക്ക് പോയത്. 15ഓളം പേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. സംഘത്തിലെ മറ്റുള്ളവര്‍ സുരക്ഷിതരാണെന്ന് ഇടപ്പള്ളി കൗണ്‍സിലര്‍ വിജയകുമാര്‍ പറഞ്ഞു.

കൊച്ചിയിലെ നേവി ഉദ്യോഗസ്ഥന്‍ ലെഫ്റ്റനന്റ് വിനയ് നര്‍വാളും ഭീകരാക്രമണത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കൊച്ചിയിലെ ഉദ്യോഗസ്ഥന്‍ ആയിരുന്നു ഹരിയാന സ്വദേശിയായ വിനയ് നര്‍വാള്‍. 26 വയസാണ്.

pahalgam

Next TV

Related Stories
ആറ് ദിവസം മുന്‍പ് വിവാഹം, നോവായി മധുവിധു യാത്ര ; കണ്ണുനനയിച്ച് ഹിമാന്‍ഷിയുടെയും വിനയുടെയും ചിത്രം

Apr 23, 2025 02:16 PM

ആറ് ദിവസം മുന്‍പ് വിവാഹം, നോവായി മധുവിധു യാത്ര ; കണ്ണുനനയിച്ച് ഹിമാന്‍ഷിയുടെയും വിനയുടെയും ചിത്രം

ആറ് ദിവസം മുന്‍പ് വിവാഹം, നോവായി മധുവിധു യാത്ര ; കണ്ണുനനയിച്ച് ഹിമാന്‍ഷിയുടെയും വിനയുടെയും...

Read More >>
ഇരിണാവ് വിവേഴ്സ് ഇൻഡസ്ട്രിയൽ കോപ്പറേറ്റീവ് സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷം സംഘടിപ്പിച്ചു

Apr 23, 2025 02:13 PM

ഇരിണാവ് വിവേഴ്സ് ഇൻഡസ്ട്രിയൽ കോപ്പറേറ്റീവ് സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷം സംഘടിപ്പിച്ചു

ഇരിണാവ് വിവേഴ്സ് ഇൻഡസ്ട്രിയൽ കോപ്പറേറ്റീവ് സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി...

Read More >>
പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച നിരവധി കേസിലെ പ്രതി അറസ്റ്റിൽ

Apr 23, 2025 02:10 PM

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച നിരവധി കേസിലെ പ്രതി അറസ്റ്റിൽ

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച നിരവധി കേസിലെ പ്രതി...

Read More >>
യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധം

Apr 23, 2025 02:08 PM

യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധം

യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ലൈസന്‍സ്...

Read More >>
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി അമിത് പിടിയില്‍

Apr 23, 2025 11:35 AM

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി അമിത് പിടിയില്‍

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി അമിത്...

Read More >>
കഞ്ചാവ് ബീഡി വലിച്ച 5 പേർക്കെതിരെ കേസ്

Apr 23, 2025 11:33 AM

കഞ്ചാവ് ബീഡി വലിച്ച 5 പേർക്കെതിരെ കേസ്

കഞ്ചാവ് ബീഡി വലിച്ച 5 പേർക്കെതിരെ...

Read More >>
Top Stories

News Roundup