തളിപ്പറമ്പ:പട്ടുവം ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വന്യ ജീവികൾ നെൽകൃഷിയും പച്ചക്കറി കൃഷിയും നശിപ്പിച്ച് വരുന്നത് ജനജാഗ്രത, സമിതി യോഗം ചർച്ച ചെയ്തു .

മുതുകുട, മംഗലശേരി പ്രദേശങ്ങളിലാണ് വ്യാപകമായി നെൽകൃഷികൾ കാട്ടുപന്നികൾ നശിപ്പിച്ച് വരുന്നത്.പന്നി ശല്യം കാരണം കൃഷിയിറക്കാൻ സാധിക്കാത്തതിനാൽ കൃഷിഭൂമി തരിശായി കിടക്കുകയാണ് .പറപ്പുൽ, അരിയിൽ ,പേത്തടം, മുതലപ്പാറ പ്രദേശങ്ങളിലാണ് മയിലുകൾ പച്ചക്കറി കൃഷികൾ നശിപ്പിച്ച് വരുന്നത്.
യോഗത്തിൽ പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്പി ശ്രീമതി അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ, സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻമാരായ, പി കുഞ്ഞികൃഷ്ണൻ, എം സുനിത, പഞ്ചായത്ത് മെമ്പർമാരായ പി പി സുകുമാരി ,ടി വി സിന്ധു,ഇ ശ്രുതി തളിപ്പറമ്പ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രദീപൻ,കൃഷി ഒഫീസർ രാഗിഷ രാമദാസ്, എഫ് എച്ച് സി മെഡിക്കൽ ഓഫീസർ രശ്മി മാത്യു, മുറിയാത്തോട്ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ എസ് അനൂജ,പട്ടുവം വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് വി വി സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു .
pattuvam