കൊളച്ചേരി: നന്മയുടെ പൂർണ്ണതയിലേക്കുള്ള മടക്കമാണ് ഹജ്ജ് കർമ്മം കൊണ്ട് സ്വായത്തമാക്കേണ്ടതെന്ന് കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി അഭിപ്രായപ്പെട്ടു. കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് സംഘടിപ്പിച്ച ഹജ്ജാജിമാർക്കുള്ള യാത്രയയപ്പ് സംഗമത്തിൽ ഉദ്ബോധന പ്രസംഗം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. പരസ്പരം പുഞ്ചിരിക്കാൻ പോലും മറന്നു പോകുന്ന ഇക്കാലത്ത് പി ടി എച്ച് പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്നും മരണം കാത്തു കഴിയുന്നവർക്കും മറ്റ് രോഗികൾക്കും ഹോം കെയർ സേവനത്തിലൂടെ ആശ്വാസം പകരുന്നത് ഇരു ലോകത്തും പ്രതിഫലാർഹമായ കർമ്മമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

പ്രസിഡണ്ട് മുസ്തഫ കോടിപ്പൊയിൽ അധ്യക്ഷത വഹിച്ചു. പി ടി എച്ച് ഷാർജാ ചാപ്റ്റർ ഫണ്ട് കൈമാറ്റം രക്ഷാധികാരികളായ അബ്ദുള്ള ചേലേരി, കെ പി അബ്ദുൽ ജബ്ബാർ, വൈസ് ചെയർമാൻ പി പി അബ്ദുൽ ഹക്കീം എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി വി പി അബ്ദുൽ സമദ് ഏറ്റുവാങ്ങി. യാമ്പു - കണ്ണൂർ ജില്ലാ കെ എം സി സി ഫണ്ട് കൈമാറ്റം കൊളച്ചേരി പഞ്ചായത്ത് ഗ്ലോബൽ കെ എം സി സി പ്രസിഡണ്ട് ജമാൽ കമ്പിൽ, അബ്ദുസമദ് എം കെ പി, ജലിൽ, ഖലീൽ, അഫ്സൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. കൊളച്ചേരി പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് എം അബ്ദുൽ അസീസ് ഹാജി ഏറ്റുവാങ്ങി.
കെ. എം. സി. സി അബുദാബി- കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് കൊളച്ചേരി, അബൂദാബി - കൊളച്ചേരി കെ എം സി സി പ്രസിഡണ്ട് നസീർ ചേലേരി, പി ടി എച്ച് മസ്കറ്റ് ചാപ്റ്റർ ചെയർമാൻ കെ പി ഇഖ്ബാൽ, ഹാഫിള് അബ്ദുൽ മാജിദ് ഫൈസി, അസൈനാർ മാസ്റ്റർ, പി പി മുജീബ് റഹ് മാൻ സംസാരിച്ചു. സെക്രട്ടറി ഹാഷിം കാട്ടാമ്പള്ളി സ്വാഗതവും ട്രഷറർ അഹ് മദ് തേർളായി നന്ദിയും പറഞ്ഞു. മുഷ്താഖ് ദാരിമി പ്രാർത്ഥന നിർവ്വഹിച്ചു. മുനീർ മേനോത്ത്, ആറ്റക്കോയ തങ്ങൾ, മൻസൂർ പാമ്പുരുത്തി, കെ കെ എം ബഷീർ, ജുബൈർ മാസ്റ്റർ, അബ്ദുൽ ഖാദർ മൗലവി, പി കെ പി നസീർ, പി കെ ഷംസുദ്ദീൻ, ജാബിർ പാട്ടയം, അബ്ദുള്ള കെ, ഉസ്മാൻ ഹാജി പാട്ടയം, പി ഉമ്മർ, കെ എൻ അബ്ദുൽ ഖാദർ, റാഫി പുറവൂർ, കെ പി അബ്ദുൽ ജബ്ബാർ പാട്ടയം, യു. പി മുഹമ്മദ് കുഞ്ഞി നാറാത്ത്, കെ എൻ മുസ്തഫ പള്ളിപ്പറമ്പ, അബ്ദുൽ അസീസ് മയ്യിൽ, മുഹമ്മദ് റഫീഖ് നാറാത്ത്, അഹ്മദ് കുട്ടി മുണ്ടേരി, അബ്ദു റസാഖ്, അബ്ദുൽ സലാം പാറാൽ, പി. പി ഹംസ മാസ്റ്റർ, ഇബ്രാഹിം പാട്ടയം, അബ്ദുൽ മജീദ് ചേലേരി, മുസ്തഫ ചേലേരി, ഹസ്സൻ സി വി കെ ചേലേരി, യഹ്‌യ, ഹംസ ആർ പി, നാസർ ഹാജി, പി പി ഖാലിദ് ഹാജി, യൂസഫ് മൗലവി, പി പി സി മുഹമ്മദ് കുഞ്ഞി, ഹാഷിം എളമ്പയിൽ, പി കെ ബഷീർ തുടങ്ങിയവർ സംബന്ധിച്ചു.
PTH Kolachery