തളിപ്പറമ്പ:പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് അരങ്ങ് - 2025 അയൽക്കുട്ട ഓക്സിലറി അംഗങ്ങളുടെ സർഗോത്സവം സംഘടിപ്പിച്ചു.

മുറിയാത്തോട്ടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന സർഗോത്സവം പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി സജിത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ, സ്ഥിരം സമിതി അധ്യക്ഷ എം സുനിത, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ നാസർ,പി പി സുകുമാരി,ടി വി സിന്ധു,ഇ ശ്രുതി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിനു വർഗീസ് പ്രസംഗിച്ചു.കുടുംബശ്രീസി ഡി എസ് വൈസ് ചെയർപേഴ്സൺ കെ വി വിനിത സ്വാഗതവുംസി ഡി എസ് അംഗംടി നിഷ നന്ദിയും പറഞ്ഞു .
മുറിയാത്തോട്എ ഡി എസ്ഓവറോൾ ചമ്പ്യൻഷിപ്പ്നേടി. മാണുക്കരഎ ഡി എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി .
kudumbasree cds