2024-25 വാർഷിക പദ്ധതി നിർവഹണത്തിൽ മികച്ച മുന്നേറ്റം നടത്തി ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് നാലാം സ്ഥാനവും കരസ്ഥമാക്കി തളിപ്പറമ്പ് നഗരസഭ. 90% ത്തിനു മുകളിലായി നികുതി പിരിച്ചതിലും നഗരസഭാ മികച്ച നേട്ടം കൈവരിച്ചു. മാലിന്യ സംസ്കരണ രംഗത്തെ നിരവധി പദ്ധതികളാണ് നഗരസഭ ആവിഷ്കരിച്ചത്.

മാലിന്യം സംസ്കരിക്കുന്നതിന് ട്രഞ്ചിങ് ഗ്രൗണ്ടിൽ ഒരു കോടി രൂപ ചെലവിട്ട് നടപ്പാക്കുന്ന വിഡ്രോ കമ്പോസ്റ്റ് പദ്ധതി, റോഡരികിൽ അലക്ഷ്യമായി മാലിന്യം എറിയുന്നതിന് തടയിടാൻ പ്രധാന കേന്ദ്രങ്ങളിൽ സ്ഥാപിച്ച 50 മാലിന്യ കൊട്ടകൾ,വാട്ടർ ബോട്ടിലുകൾ ഇടുന്നതിനു വേണ്ടി നൂറോളം ബോട്ടിൽ ബൂത്ത് പുതുതായി അമ്പതോളം ബോട്ടിൽ ബൂത്തുകളും സ്ഥാപിക്കാൻ പോവുകയാണ്.
11 കേന്ദ്രങ്ങളിൽ കൂടി ക്യാമറ സ്ഥാപിച്ചിട്ടുണ്ട് ഇവ ഉടൻ പ്രവർത്തനക്ഷമമാവും. നിലവിലെ ക്യാമറകൾ എഎംസി നൽകി പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ഏതാണ്ട് രണ്ടു കോടി രൂപയോളം മാലിന്യ ശുചിത്വ പ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രം നഗരസഭ ഈ വർഷം പദ്ധതി നിർവഹണത്തിൽ ചെലവാക്കിയിട്ടുണ്ട്. കൃത്യമായ ആസൂത്രണവും വൈവിധ്യങ്ങളായ പദ്ധതികളും നടപ്പാക്കിയാണ് നേട്ടം കൈവരിച്ചത്. ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്നതിന് ബഡ്സ് സ്കൂൾ തുടങ്ങാൻ കഴിഞ്ഞത് വിജയത്തിന് പ്രധാന കാരണമായി എന്ന് നഗരസഭ ചെയ്യർപേഴ്സൻ മുർഷിദ കൊങ്ങായി പറഞ്ഞു.
Taliparamba Municipality