തളിപ്പറമ്പ് മന്നയിൽ നഗരസഭയിലേക്കുള്ള റോഡിലെ കുഴി വാഹനയാത്രികർക്ക് ഭീഷണിയാകുന്നു.നിരവധി വാഹനങ്ങളാണ് ഇതുവഴി നിത്യേന കടന്നുപോകുന്നത്. അത്യാവശ്യം നല്ല തിരക്ക് പിടിച്ച വഴിയായതിനാൽ ഇരുചക്ര വാഹന യാത്രികർക്ക് ഈ കുഴി വലിയ ഭീഷണി തന്നെയാണ്. ഇത്തരമൊരു കുഴി നഗരസഭയുടെ മൂക്കിന്റെ തുമ്പിലായിട്ടും അധികൃതർ കാണാതെ പോയതാണോ അതോ കാണാത്ത പോലെ നടിക്കുന്നതാണോ എന്നതാണ് സ്ഥിരം യാത്രക്കാരുടെ ചോദ്യം.
Taliparamba Manna road