ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക,അംഗനവാടി ജീവനക്കാരുടെ വേതന വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക എന്നാവശ്യപ്പെട്ട് ചെറുകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു .

ഡി സി സി ജനറൽ സെക്രട്ടറി അഡ്വ ബ്രിജേഷ് കുമാർ ഉദ്ഘാടനം ചെയ്തു.ചെറുകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഷാജി കല്ലെൻ അധ്യക്ഷത വഹിച്ചു. കൂനത്തറ മോഹനൻ, രാഹുൽ പുത്തൻപുരയിൽ, പി ബൽറാം, ബേബി ആന്റണി, പാറയിൽ രാജൻ,കെ കൃഷ്‌ണൻ,എം മനോജ്, സ്മിത ഗ്രേഷ്യൻ , ആഗ്നസ് ഇനാശു തുടങ്ങിയവർ നേതൃത്വം നൽകി.
A dharna was organized