---
title: "കയരളം എ യു പി സ്കൂളിൽ വാർഷികാഘോഷം സംഘടിപ്പിച്ചു"
english_title: "Annual celebration held at Kayaralam AUP School"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/280868/annual-celebration-held-at-kayaralam-aup-school"
published_at: "2025-04-02T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ed67627e646_news-card.jpg"
keywords: []
---

# കയരളം എ യു പി സ്കൂളിൽ വാർഷികാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** കയരളം എ യു പി സ്കൂളിന്റെ വാർഷികാഘോഷം മയ്യിൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി വി.അനിത ഉദ്ഘാടനം ചെയ്തു.

## Article Content

കയരളം എ യു പി സ്കൂളിന്റെ വാർഷികാഘോഷം മയ്യിൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി വി.അനിത ഉദ്ഘാടനം ചെയ്തു.

ഹെഡ്മിസ്ട്രസ് ഇ കെ രതി സ്വാഗതം ആശംസിച്ച ചടങ്ങിന് പിടിഎ പ്രസിഡണ്ട് എം നിധീഷ് അധ്യക്ഷനായി. മയ്യിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ രവി മാണിക്കോത്ത് സമ്മാനദാനം നിർവഹിച്ചു. കെ അനിൽ, പി.വി സൗമ്യ എന്നിവർ സംസാരിച്ചു. എം. ഒ സിനി നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/280868/annual-celebration-held-at-kayaralam-aup-school)