മസ്കത്ത്: ഏപ്രില്‍ 20 മുതല്‍ കണ്ണൂരില്‍ നിന്ന് മസ്കത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാൻ ഒരുങ്ങുകയാണ് ഇൻഡിഗോ എയർലൈൻസ്.

ഈ സർവിസ് ആരംഭിക്കുന്നത് മലബാർ മേഖലയും ഗള്‍ഫും തമ്മിലുള്ള വ്യോമഗതാഗത ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. ചൊവ്വ, വ്യാഴം, ശനി തുടങ്ങി ആഴ്ചയില്‍ മൂന്ന് ദിവസമാണ് സർവിസ് ഉണ്ടാകുക.
ഇൻഡിഗോ മസ്കത്തിലേക്ക് സർവിസ് ആരംഭിക്കുന്നത് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടമാണ്. ഗള്‍ഫ് മേഖലയുമായി ശക്തമായ ബന്ധം നിലനിർത്തുന്ന കണ്ണൂർ വിമാനത്താവളത്തില്‍ നിന്ന് നിലവില്‍ ഗള്‍ഫിലുടനീളമുള്ള 11 വിമാനത്താവളങ്ങളിലേക്ക് സർവിസുകളുണ്ട്. അബൂദബിയിലേക്ക് ആഴ്ചയില്‍ 17 സർവിസുകളും, ഷാർജയിലേക്കും ദോഹയിലേക്കും ആഴ്ചയില്‍ 12 സർവിസുകളുമാണുള്ളത്. ദുബൈയിലേക്കും മസ്കത്തിലേക്കും ദിവസേന സർവിസുകള്‍ നടത്തുന്നുണ്ട്.
Indigo