---
title: "യൂട്യൂബില്‍ വലിയ ഓഫറില്‍ പശുക്കളെ വില്‍ക്കുന്നുണ്ടെന്നുള്ള വീഡിയോ പരസ്യം കണ്ട് ഓര്‍ഡര്‍ ചെയ്ത കണ്ണൂർ സ്വദേശിക്ക് ഒരു ലക്ഷം രൂപ നഷ്ടമായി"
english_title: "Cyber crime"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/280820/cyber-crime"
published_at: "2025-04-02T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ed3fe7920ac_AVvXsEhkkS2Eolz48cODdvy5UGONM_mMEzGoqinqV3LenUJtKW1q_eo9XUFRQk1fLZs9f9uhNlwlUdK4K3VUxBr_1pPoz_0Pw5tZNo2w7Wl3kGKEIUzh1nRocw4do2VKofNb1cK06a_3K5qMouhQ0GrGJgGTVhB-IIUCws6tSclP-w22eu2JFyOSxph973Rnwr4.jpg"
keywords: []
---

# യൂട്യൂബില്‍ വലിയ ഓഫറില്‍ പശുക്കളെ വില്‍ക്കുന്നുണ്ടെന്നുള്ള വീഡിയോ പരസ്യം കണ്ട് ഓര്‍ഡര്‍ ചെയ്ത കണ്ണൂർ സ്വദേശിക്ക് ഒരു ലക്ഷം രൂപ നഷ്ടമായി

> **Lead Summary:** കണ്ണൂര്‍: യൂട്യൂബില്‍ വലിയ ഓഫറില്‍ പശുക്കളെ വില്‍ക്കുന്നുണ്ടെന്നുള്ള വീഡിയോ പരസ്യം കണ്ട് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടമായി.

## Article Content

കണ്ണൂര്‍: യൂട്യൂബില്‍ വലിയ ഓഫറില്‍ പശുക്കളെ വില്‍ക്കുന്നുണ്ടെന്നുള്ള വീഡിയോ പരസ്യം കണ്ട് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടമായി.

കണ്ണൂര്‍ സ്വദേശിയായ ആള്‍ക്കാണ് പണം നഷ്ടമായത്. വീഡിയോയില്‍ കണ്ട നമ്ബറില്‍ വിളിച്ചപ്പോള്‍ ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ് വിവരങ്ങളും ഫാമിലെ പശുക്കളുടെ ഫോട്ടോയും വീഡിയോയും നല്‍കി വിശ്വസിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് പണം ഗൂഗിള്‍ പേ വഴിയും അക്കൗണ്ട് വഴിയും നല്‍കി. പിന്നീട് പശുക്കളെ വാഹനത്തില്‍ കയറ്റി അയക്കുന്ന ഫോട്ടോയും വീഡിയോയും വാട്‌സാപ്പ് വഴി ലഭിച്ചു.

ഏറെ നാള്‍ കഴിഞ്ഞും ഡെലിവെറി ലഭിക്കാതായപ്പോള്‍ ഫോണ്‍ വഴി ബന്ധപ്പട്ടെങ്കിലും യാതൊരു വിവരവും ലഭിക്കാതതിനെ തുടര്‍ന്നാണ് തട്ടിപ്പിനിരയായെന്ന് മനസിലായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇത്തരം തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ 1930 ല്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/280820/cyber-crime)