എയർ പോർട്ട് ലിങ്ക് റോഡ്: അന്തിമ നടപടിയിലേക്ക്, അടിയന്തിര അറ്റകുറ്റപ്പണിക്ക് 10 ലക്ഷം, ചൊറുക്കള ഭാഗം മുതൽ ബാവുപ്പറമ്പ് വരെ കുഴികളടച്ച് റീടാർ ചെയ്ത് ഗതാഗത യോഗ്യമാക്കും,

എയർ പോർട്ട് ലിങ്ക് റോഡ്: അന്തിമ നടപടിയിലേക്ക്, അടിയന്തിര അറ്റകുറ്റപ്പണിക്ക് 10 ലക്ഷം, ചൊറുക്കള ഭാഗം മുതൽ ബാവുപ്പറമ്പ് വരെ കുഴികളടച്ച് റീടാർ ചെയ്ത് ഗതാഗത യോഗ്യമാക്കും,
Apr 2, 2025 07:06 PM | By Sufaija PP

തളിപ്പറമ്പ്:  ചൊറുക്കള - ബാവുപ്പറമ്പ് - മയ്യിൽ - എയർ പോർട്ട് ലിങ്ക് റോഡിനുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ ഏപ്രിൽ 30 നകം പൂർത്തിയാക്കി ജൂണിൽ ടെണ്ടർ നടപടികളിലേക്ക് കടക്കാൻ പൊതുമരാമത്ത് വകുപ്പ് റോഡ് അവലോകന യോഗം തീരുമാനിച്ചു.

നിലവിലെ റോഡിൻ്റെ അടിയന്തര അറ്റകുറ്റപ്പണിക്ക് 10 ലക്ഷം രൂപയും അനുവദിച്ചു. എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ഇടപെട്ട് കേരള റോഡ് ഫണ്ട് ബോർഡ് മുഖേനയാണ് അടിയന്തര അറ്റകുറ്റപ്പണിക്ക് 10 ലക്ഷം രൂപ അനുവദിച്ചത്. സംസ്ഥാന പാതയിലെ ചൊറുക്കള ഭാഗം മുതൽ ബാവുപ്പറമ്പ് വരെ കുഴികളടച്ച് റീടാർ ചെയ്ത് ഗതാഗത യോഗ്യമാക്കുന്നതിനാണ് തുക അനുവദിച്ചത്. 

 എയർ പോർട്ട് ലിങ്ക് റോഡിൻ്റെ സ്ഥലമേറ്റെടുപ്പിനുള്ള റവന്യൂ നടപടികളുടെ വിശദ മൂല്യനിർണയ രേഖ ഏപ്രിൽ 15 നകം പുറത്തിറക്കണമെന്ന് യോഗം തീരുമാനിച്ചു. ഏപ്രിൽ 30 നകം ഇത് സൂക്ഷ്മ പരിശോധന പൂർത്തീകരിച്ച് 19 (1) പ്രകാരം സ്ഥലമേറ്റെടുപ്പിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കും നിലവിൽ സാകേതികാനുമതിക്കുള്ള നടപടിക്രമങ്ങൾ നടക്കുകയാണ് ' ഇത് പൂർത്തിയാക്കുന്ന മുറയ്ക്ക് ജൂണിൽ ടെണ്ടർ വിളിച്ച് കരാർ നടപടികളിലേക്ക് കടക്കും തുടർന്ന് പ്രവൃത്തി ആരംഭിച്ച് എത്രയും പെട്ടെന്ന് റോഡ് പണി പൂർത്തികരിക്കാനും എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ നിർദ്ദേശിച്ചു. 

ആലക്കോട് ചെറുപുഴ പെരുമ്പടവ് മാതമംഗലം നടുവിൽ എന്നീ മലയോരമേഖലയിലുള്ളവർക്ക് എയർപോർട്ടിലേക്ക് എളുപ്പം എത്തിച്ചേരാവുന്ന വഴിയാണിത്. ഈ റോഡിൻ്റെ പ്രാധാന്യം മുന്നിൽ കണ്ടാണ് എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ഇടപെട്ട് അടിയന്തിരമായി റോഡ് വീതി കുട്ടി മെക്കാഡം ടാറിങ് നടത്തി നവീകരിക്കാൻ നിർദ്ദേശിച്ചത്. 

യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി എം കൃഷ്ണൻ അധ്യക്ഷനായി കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി പി റെജി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Airport link road

Next TV

Related Stories
യു ഡി എഫ് സായാഹ്ന ധർണ്ണ നാളെ

Apr 3, 2025 08:05 PM

യു ഡി എഫ് സായാഹ്ന ധർണ്ണ നാളെ

യു ഡി എഫ് സായാഹ്ന ധർണ്ണ...

Read More >>
വീണ്ടും നിരാശ; ആശാ പ്രവർത്തകർ ആരോ​ഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല

Apr 3, 2025 06:57 PM

വീണ്ടും നിരാശ; ആശാ പ്രവർത്തകർ ആരോ​ഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല

വീണ്ടും നിരാശ; ആശാ പ്രവർത്തകർ ആരോ​ഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ...

Read More >>
വില്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവിനെ പിടികൂടി

Apr 3, 2025 06:27 PM

വില്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവിനെ പിടികൂടി

വില്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവിനെ പോലീസ്...

Read More >>
സംസ്ഥാനത്തെ സ്വകാര്യ-കെഎസ്ആടിസി ബസുകളിൽ ഡ്രൈവർമാരെ നിരീക്ഷിക്കാൻ ക്യാമറ ഘടിപ്പിക്കും

Apr 3, 2025 06:23 PM

സംസ്ഥാനത്തെ സ്വകാര്യ-കെഎസ്ആടിസി ബസുകളിൽ ഡ്രൈവർമാരെ നിരീക്ഷിക്കാൻ ക്യാമറ ഘടിപ്പിക്കും

സംസ്ഥാനത്തെ സ്വകാര്യ-കെഎസ്ആടിസി ബസുകളിൽ ഡ്രൈവർമാരെ നിരീക്ഷിക്കാൻ ക്യാമറ...

Read More >>
സംസ്ഥാനത്ത് മഴ തകർത്തു പെയ്യും: അഞ്ചുദിവസത്തേക്കുള്ള മഴ പ്രവചനവുമായി കാലാവസ്ഥ വകുപ്പ്

Apr 3, 2025 06:21 PM

സംസ്ഥാനത്ത് മഴ തകർത്തു പെയ്യും: അഞ്ചുദിവസത്തേക്കുള്ള മഴ പ്രവചനവുമായി കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് മഴ തകർത്തു പെയ്യും: അഞ്ചുദിവസത്തേക്കുള്ള മഴ പ്രവചനവുമായി കാലാവസ്ഥ വകുപ്പ്...

Read More >>
പരസ്യബോർഡുകൾ ഉടൻ നീക്കം ചെയ്യണം, ഇല്ലെങ്കിൽ പിഴ; മുന്നറിയിപ്പുമായി കെഎസ്ഇബി

Apr 3, 2025 05:26 PM

പരസ്യബോർഡുകൾ ഉടൻ നീക്കം ചെയ്യണം, ഇല്ലെങ്കിൽ പിഴ; മുന്നറിയിപ്പുമായി കെഎസ്ഇബി

പരസ്യബോർഡുകൾ ഉടൻ നീക്കം ചെയ്യണം, ഇല്ലെങ്കിൽ പിഴ; മുന്നറിയിപ്പുമായി...

Read More >>
Top Stories

Entertainment News