തളിപ്പറമ്പിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന തളിപ്പറമ്പ റിക്രീയേഷൻ ക്ലബ്ബിൽ പുതിയതായി നിർമ്മിച്ച വുഡൻ ഇൻഡോർ കോർട്ട് തളിപ്പറമ്പ് എം എൽ എ എം. വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോട് അനുബന്ധിച്ചു നടന്ന പരിപാടിയിൽ ക്ലബ് പ്രസിഡന്റ് ഡോ. ഒ.വി. സനൽ അദ്ധ്യക്ഷത വഹിച്ചു. ഇൻഡോർ കോർട്ട് ചെയർമാൻ സി കെ പി അനീസ് സ്വാഗതം പറഞ്ഞു.

കണ്ണൂർ യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷണൽ ഡീൻ പ്രൊഫ് . അനിൽ രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ പി. പി അബ്ദുൽ നിസാർ , കെ വി വി എസ് പ്രസിഡണ്ട് കെ .എസ് റിയാസ്, റൂഡ്സെറ്റ് ഡയറക്ടർ സി വി ജയചന്ദ്രൻ , മുൻ പ്രസിഡന്റ് പി മോഹനചന്ദ്രൻ ടി പി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി സി. ജെ രാജു നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
Newly constructed wooden indoor court inaugurated