പഴയങ്ങാടി : ഏഴോം മസ്ജിദുൽ മുജാഹിദീൻ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏഴോത്ത് ലഹരി വിരുദ്ധ ബോധവൽക്കരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു.

ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി കെ എൻ എം ഏഴോം യൂണിറ്റ് പ്രസിഡന്റ് എ കുഞ്ഞാമുവിന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ പോലീസ് സ്റ്റേഷൻ ASI കെ മുഹമ്മദലി ഉദ്‌ഘാടനം ചെയ്തു.പഴയങ്ങാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെകർ കെ സുഹൈൽ മുഖ്യാതിഥിയായി.CIGI ട്രെയ്‌നറും തളിപ്പറമ്പ സീതി സാഹിബ് ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപകനുമായ മൊയ്ദു പാറമ്മൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി.ഏഴോം ഗ്രാമ പഞ്ചായത്ത് മെമ്പർ കെ പി അനിൽ കുമാർ,കെ എൻ എം പഴയങ്ങാടി മണ്ഡലം പ്രസിഡന്റ് അഹ്മദ് പരിയാരം,ഐ എസ് എം പഴയങ്ങാടി മണ്ഡലം പ്രസിഡന്റ് ഫസിലു റഹ്‌മാൻ,പ്രൊഫ: വി കെ സഹീദ്,ബി ആർ ഏഴോം,എം എം വി അലി,എ അബൂബക്കർ,പി ടി സിദ്ദിഖ്,എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഇസ്മാഈൽ പട്ടുവം,എം എം വി അബ്ദുല്ല,എ അബ്ദുൾ ഹക്കീം,എ അബ്ദുറഹ്മാൻ,സി പി അനസ് മാസ്റ്റർ,എ ജെ ഖാൻ,നവാസ് ഇരിണാവ്,ഇസ്മാഈൽ മെട്രോ,റമീസ് കെ,റസീം പി ടി,റയീസ് മുഹമ്മദ്,ഷാഹിദ് സമീൽ,അമാൻ എ,മിഷാൽ എം എം വി,പി ടി അമീൻ,നൂഹ് അഴീക്കോടൻ,നിഹാൽ എം എം വി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ഏഴോം മസ്ജിദുൽ മുജാഹിദീൻ ഖത്തീബ് റാഷിദ് സ്വബാഹി വെളിയംകോട് സ്വാഗതവും മിസ്ഹബ് ബിൻ അനസ് നന്ദിയും പറഞ്ഞു.തളിപ്പറമ്പ പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ മുഹമ്മദലി സദസ്സിന് ലഹരി വിരുദ്ധ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു.
ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയിലും തുടർന്ന് നടന്ന ഇഫ്താറിലും സ്ത്രീകളും കുട്ടികളും അടക്കം അഞ്ഞൂറോളം ആളുകൾ പങ്കെടുത്തു.
iftar meet