ചട്ടുകപ്പാറ:കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ വില്ലേജ് മുക്ക് ജംഗ്ഷനിൽ നിന്നും ചങ്ങലാട്ട് വരെ ലഹരി മുക്ത ബോധവൽക്കരണ പദയാത്ര നടത്തി. പദയാത്ര കട്ടോളി കനാൽ പാലം ജംഗ്ഷനിൽ സമാപിച്ചു.വായനശാല സെക്രട്ടറി എം.സി.വിനത ലഹരി ബോധവൽക്കരണ സന്ദേശവും, കെ. പ്രീതി ബോധവൽക്കരണ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.

പദയാത്രയ്ക്ക് വായനശാല പ്രസിഡണ്ട് കെ.കെ.ഷിജു, ജോ: സെക്രട്ടറി കെ.കെ.പ്രസന്ന എന്നിവർ നേതൃത്വം നൽകി.
Anti drug campaign