‘മമ്മൂട്ടിക്ക് വഴിപാടുമായി മോഹൻലാൽ ശബരിമലയിൽ, ഇതാണ് കേരളം, ഇങ്ങിനെയാവണം നമ്മുടെ രാജ്യം’: മാതൃകയെന്ന് കെ ടി ജലീൽ

‘മമ്മൂട്ടിക്ക് വഴിപാടുമായി മോഹൻലാൽ ശബരിമലയിൽ, ഇതാണ് കേരളം, ഇങ്ങിനെയാവണം നമ്മുടെ രാജ്യം’: മാതൃകയെന്ന് കെ ടി ജലീൽ
Mar 19, 2025 07:51 PM | By Sufaija PP

തിരുവനന്തപുരം : ശബരിമല ദർശനം നടത്തിയ മോഹൻലാൽ നടൻ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തി. ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിച്ചു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് മോഹൻലാൽ അയ്യപ്പ സന്നിധിയിൽ എത്തിയത്. മോഹൻലാലിൻറെ അഭിനന്ദിച്ച് കെ ടി ജലീൽ എംഎൽഎ രംഗത്തെത്തി.

ഇതാണ് കേരളം. ഇങ്ങിനെയാവണം നമ്മുടെ രാജ്യം. മോഹൻലാലിന് ഹൃദയത്തിൽ തൊട്ട അഭിനന്ദനങ്ങൾ. മമ്മുക്ക ഇനിയും ഒരുപാട് കാലം മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കട്ടെയെന്നും കെ ടി ജലീൽ കുറിച്ചു. മലയാളത്തിൻ്റെ എക്കാലത്തെയും രണ്ടു സ്തംഭങ്ങളാണ് മോഹൻലാലും മമ്മൂട്ടിയുമെന്ന് കെ ടി ജലീൽ എംഎൽഎ. ഇരുവരുടെയും അഭിനയ സിദ്ധികൾ വ്യത്യസ്തമാണ്.

തുലനം ചെയ്യാൻ പറ്റാത്ത അത്ര വ്യതിരിക്തമാണ് രണ്ട് പേരുടെയും അഭിനയ നൈപുണ്യം. മോഹൻലാൽ മമ്മൂട്ടിക്കോ, മമ്മൂട്ടി മോഹൻലാലിനോ ഭീഷണിയല്ല. ആവുകയുമില്ല. രണ്ട് പേരും അഭിനയ കല രക്തത്തിൽ അലിഞ്ഞു ചേർന്ന മഹാപ്രതിഭകളാണ്. മമ്മൂട്ടിയും മോഹൻലാലും മൽസരിച്ച് അഭിനയിച്ചതിൻ്റെ ഗുണം കിട്ടിയത് നടനകലാ ലോകത്തിനാണ്. ഒരേമേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഇവർ മാതൃകയാണ്. മോഹൻലാലിനും മമ്മൂട്ടിക്കും ഒരായിരം നൻമകകളും പ്രാർത്ഥനകളുമെന്നും കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

Mammootty

Next TV

Related Stories
ആന്തൂർ നഗരസഭ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം ഉല്ലാസ് മൂന്നാംഘട്ടം ആരംഭിച്ചു

Mar 19, 2025 09:15 PM

ആന്തൂർ നഗരസഭ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം ഉല്ലാസ് മൂന്നാംഘട്ടം ആരംഭിച്ചു

ആന്തൂർ നഗരസഭ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം-ഉല്ലാസ് - മൂന്നാംഘട്ടം...

Read More >>
ലഹരി വ്യാപനത്തിന് ഒത്താശ ചെയ്തു കൊടുത്തവരാണ് പിണറായിസർക്കാർ: അഡ്വ:മാർട്ടിൻ ജോർജ്ജ്

Mar 19, 2025 09:03 PM

ലഹരി വ്യാപനത്തിന് ഒത്താശ ചെയ്തു കൊടുത്തവരാണ് പിണറായിസർക്കാർ: അഡ്വ:മാർട്ടിൻ ജോർജ്ജ്

ലഹരി വ്യാപനത്തിന് ഒത്താശ ചെയ്തു കൊടുത്തവരാണ് പിണറായിസർക്കാർ: അഡ്വ:മാർട്ടിൻ...

Read More >>
സ്നേഹിത എക്സ്റ്റൻഷൻ സെന്റർ ജെൻഡർ ഹെൽപ് ഡസ്ക് സേവനം ഇനി തളിപ്പറമ്പ് ഡിവൈഎസ്പി ഓഫിസിലും

Mar 19, 2025 07:44 PM

സ്നേഹിത എക്സ്റ്റൻഷൻ സെന്റർ ജെൻഡർ ഹെൽപ് ഡസ്ക് സേവനം ഇനി തളിപ്പറമ്പ് ഡിവൈഎസ്പി ഓഫിസിലും

സ്നേഹിത എക്സ്റ്റൻഷൻ സെന്റർ ജെൻഡർ ഹെൽപ് ഡസ്ക് സേവനം ഇനി തളിപ്പറമ്പ് ഡിവൈഎസ്പി...

Read More >>
ആശ പ്രവർത്തകരുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ച പരാജയം, നാളെ മുതൽ നിരാഹാരം

Mar 19, 2025 07:29 PM

ആശ പ്രവർത്തകരുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ച പരാജയം, നാളെ മുതൽ നിരാഹാരം

ആശ പ്രവർത്തകരുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ച പരാജയം, നാളെ മുതൽ...

Read More >>
കൊല്ലത്ത് രണ്ടര വയസുകാരനെ കഴുത്തറുത്തു കൊന്ന് അച്ഛനും അമ്മയും ജീവനൊടുക്കി

Mar 19, 2025 02:05 PM

കൊല്ലത്ത് രണ്ടര വയസുകാരനെ കഴുത്തറുത്തു കൊന്ന് അച്ഛനും അമ്മയും ജീവനൊടുക്കി

കൊല്ലത്ത് രണ്ടര വയസുകാരനെ കൊന്ന് അച്ഛനും അമ്മയും...

Read More >>
പാപ്പിനിശ്ശേരിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം: ചെറിയച്ഛന്റെ സ്നേഹം പകുത്തുപോകും എന്നുള്ള തോന്നൽ കൊണ്ട്, മൊഴി നൽകി 12കാരി

Mar 19, 2025 02:03 PM

പാപ്പിനിശ്ശേരിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം: ചെറിയച്ഛന്റെ സ്നേഹം പകുത്തുപോകും എന്നുള്ള തോന്നൽ കൊണ്ട്, മൊഴി നൽകി 12കാരി

പാപ്പിനിശ്ശേരിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം: ചെറിയച്ഛന്റെ സ്നേഹം പകുത്തുപോകും എന്നുള്ള തോന്നൽ കൊണ്ട്, മൊഴി നൽകി 12കാരി...

Read More >>
Top Stories