കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ ഭിന്നശേഷിക്കാരന്റെ തട്ടുകട അടിച്ചു തകർത്തു. കിണവക്കൽ മാവ്വേരി സ്വദേശി അബ്ദുൾ റഷീദിന്റെ ഉടമസ്ഥതയിലുള്ള കടയാണ് അടിച്ചു തകർത്തത്. നാളെ ഉദ്ഘാടനം ചെയ്യാനിരിക്കെയായിരുന്നു അക്രമം.

ഇരു കാലിനും സ്വാധീനമില്ലാത്ത റഷീദിന് സുഹൃത്തുക്കൾ ചേർന്ന് പണം സ്വരൂപിച്ചാണ് തട്ടുകട നിർമിച്ചു നൽകിയത്. തുടർന്നാണ് കണ്ണൂർ - കൂത്തുപറമ്പ് റോഡിൽ പാരിസ് കഫെ എന്ന പേരിൽ റഷീദ് തട്ടുകട ആരംഭിക്കുന്നത്.
ഇന്ന് പുലര്‍ച്ചെ മുഖം മൂടി ധരിച്ചെത്തിയ ഒരാള്‍ കട അടിച്ച് തകര്‍ക്കുകയും കടയുടെ മേല്‍ക്കൂര വലിച്ച് താഴേക്കിടുകയുമായിരുന്നു. റഷിദിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.
Crime