---
title: "പാനൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു "
english_title: "bjp activist"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/275969/bjp-activist"
published_at: "2025-03-11T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d047d7eac09_download_(1).jfif"
keywords: []
---

# പാനൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു 

> **Lead Summary:** **കണ്ണൂര്‍: **പാനൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പാനൂര്‍ കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പാനൂര്‍ പൊയിലൂര്‍ മുത്തപ്പന്‍ മടപ്പുര ഉത്സവത്തിനിടെയാണ് സംഭവം.

## Article Content

**കണ്ണൂര്‍: **പാനൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പാനൂര്‍ കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പാനൂര്‍ പൊയിലൂര്‍ മുത്തപ്പന്‍ മടപ്പുര ഉത്സവത്തിനിടെയാണ് സംഭവം.

ഷൈജു ഉള്‍പ്പടെ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷൈജുവിന് വെട്ടേല്‍ക്കുകയും മറ്റ് നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേല്‍ക്കുകയുമായിരുന്നു. ഷൈജുവിന് തലയ്ക്കാണ് പരിക്കേറ്റത്. ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷൈജു അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ആക്രമണത്തിന് പിന്നില്‍ സിപിഎം എന്ന് ബിജെപി ആരോപിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/275969/bjp-activist)