തളിപ്പറമ്പ: കരിമ്പം ഗവ: എൽ.പി.സ്കൂൾ പഠനോത്സവം തളിപ്പറമ്പ നഗരസഭാ കൗൺസിലർ എം.കെ.ഷബിത ഉദ്ഘാടനം ചെയ്തു. കെ.വി.ടി.മുസമ്മിൽ അധ്യക്ഷത വഹിച്ചു. എം.വി.സിനൂജ, ഡോ: റമീസ മുഹമ്മദ്, ഷീജ ജോസ് സംസാരിച്ചു.

കെ.റീനാ ഭായി സ്വാഗതവും കെ.വി.മെസ്മർ നന്ദിയും പറഞ്ഞു. സ്കൂൾ തയ്യാറാക്കിയ സപ്ലിമെൻ്റ് ചടങ്ങിൽ പ്രകാശനം ചെയ്തു.അൽമാഹിർ സ്കോളർഷിപ്പ് വിജയികളായ കെ.പി.ഫാത്തിമ, ഫാത്തിമത്ത് സഹ്റബത്തുൽ എന്നിവരെ അനുമോദിച്ചു.
karimbam l p school