---
title: "മലബാർ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കൈപ്പാട് പൊക്കാളി തീരദേശ നെൽ കർഷകസംഗമം സംഘടിപ്പിച്ചു"
english_title: "farmers meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/276027/farmers-meet"
published_at: "2025-03-12T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d10c2c822bd_news-card.jpg"
keywords: []
---

# മലബാർ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കൈപ്പാട് പൊക്കാളി തീരദേശ നെൽ കർഷകസംഗമം സംഘടിപ്പിച്ചു

> **Lead Summary:** കൈപ്പാട് പൊക്കാളി തീരദേശ നെൽകർഷക സംഗമം കൈപ്പാട് പൊക്കാളി തീരദേശ നെല്കര്ഷക സംഗമം താവം കൈപ്പാട് സെന്ററിൽ നടന്നു .കൈപ്പാട് കൃഷിയുടെയും പൊക്കാളി കൃഷിയുടെയും പ്രത്യേകതകൾ, കൃഷിരീതി കർഷകർ നിലവിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ചു പഠിക്കാനും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനും പൊക്കാളി കർഷകരുമായി ചേർന്ന് ഒരു സംയുക്ത കർഷക സംഗമം മലബാർ കൈപ്പാട് ഫാർമേഴ്‌സ് സൊസൈറ്റിയുടെ ആഭിമുഘ്യത്തിൽ താവം കൈപ്പാട് സെന്ററിൽ വച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ:കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു .

## Article Content

കൈപ്പാട് പൊക്കാളി തീരദേശ നെൽകർഷക സംഗമം കൈപ്പാട് പൊക്കാളി തീരദേശ നെല്കര്ഷക സംഗമം താവം കൈപ്പാട് സെന്ററിൽ നടന്നു .കൈപ്പാട് കൃഷിയുടെയും പൊക്കാളി കൃഷിയുടെയും പ്രത്യേകതകൾ, കൃഷിരീതി കർഷകർ നിലവിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ചു പഠിക്കാനും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനും പൊക്കാളി കർഷകരുമായി ചേർന്ന് ഒരു സംയുക്ത കർഷക സംഗമം മലബാർ കൈപ്പാട് ഫാർമേഴ്‌സ് സൊസൈറ്റിയുടെ ആഭിമുഘ്യത്തിൽ താവം കൈപ്പാട് സെന്ററിൽ വച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ:കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു .

മലബാർ കൈപ്പാട് ഫാർമേഴ്‌സ് സൊസൈറ്റി പ്രസിഡന്റ് കെ മോഹനൻ അധ്യക്ഷത വഹിച്ചു . കേരള കാർഷിക സർവകലാശാല ഉത്തര മേഖല അസ്സോസിയേറ്റ് ഡയറക്ടർ പ്രൊഫ: ഡോ : ടി വനജ മുഖ്യ പ്രഭാഷണം നടത്തി .തീരദേശ നെൽകർഷകരുടെ ചർച്ചയിൽ എം എസ് സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷൻ ടെക്നിക്കൽ എക്സ്പേർട്ട് രഘുരാജ് കെ കെ മോഡറേറ്റർ ആയി .പ്രിൻസിപ്പൽ അഗ്രിക്കൾചറൽ ഓഫീസർ കണ്ണൂർ രേണു പി പ്രഭാഷണം നടത്തി . പി ഗോവിന്ദൻ ,രതി , പി വി രാജൻ , പി വി സജീവൻ ,കെ പത്മിനി ,രേഷ്മ പരാഗൻ, കെ സതീഷ് കുമാർ ,കെ അനിത എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു .

എം കെ സുകുമാരൻ സ്വാഗതവും , കെ വി ജനാർദ്ദനൻ നന്ദിയും പറഞ്ഞു . 35 പൊക്കാളി കർഷകരും 100 കൈപ്പാട് കർഷകരും സംഗമത്തിൽ പങ്കെടുത്തു . തീരദേശ പൊക്കാളി നെൽകർഷകർക്ക് വേണ്ടി ചർച്ചയിൽ കലയ് അരസി (MSSRF ) ,ഗ്രീഷ്മ (CIF ),എന്നിവരും കൈപ്പാട് കൃഷിക്കാർക് വേണ്ടി കെ പത്മനാഭൻ മാസ്റ്റർ ,ടി ലത,രാജേന്ദ്ര പ്രസാദ് ,പി പി പ്രകാശൻ ,സി ഭരതൻ ,ഹരീഷ് പ്രഭാത് എന്നിവർ പങ്കെടുത്ത്‌ സംസാരിച്ചു .തുടർന്ന് കൈപ്പാട് കൃഷി പ്രദേശം പൊക്കാളി കർഷകർ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/276027/farmers-meet)