പരിയാരം: സർക്കാർ വ്യാപാരികൾക്കുമേൽ അടിച്ചേൽപ്പിച്ച നികുതിഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പരിയാരം യൂണിറ്റിന്റെ നേതൃത്വത്തിൽ പരിയാരം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം പി. വി സജീവന്‍ ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡണ്ട് പി.ടി. ചാക്കോ അധ്യക്ഷത വഹിച്ചു പഞ്ചായത്തംഗം പി.വി.അബ്ദുൽ ഷുക്കൂർ, യൂണിറ്റ് സെക്രട്ടറി കെ.പി. വിജയൻ, കെ.കെ.സുബൈർ,പി മുസ്തഫ ഹാജി,വി വി രാജൻ ,പി നാരായണൻ,എൻ അബ്ദുൽസലാം,ഖാലിദ് വായാട്,നാസർ കോരൻ പീടിക എന്നിവർ പ്രസംഗിച്ചു.
Kerala Merchants and Traders