ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അഴീക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ ഖര - ദ്രവ മാലിന്യ സംസ്ക്കരണത്തിന് പി വി എൻ ഇൻഡസ്ട്രീസ്, ഇ. എസ് കാറ്ററിംഗ്സ് എന്നീ രണ്ട് സ്ഥാപനങ്ങൾക്കായി 10000 രൂപ വീതം പിഴ ചുമത്തി.

പി വി എൻ ഇൻഡസ്ട്രീസിൽ നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായും മലിന ജലം തുറസ്സായി ഒഴുക്കി വിടുന്നതായും സ്‌ക്വാഡ് കണ്ടെത്തി.സ്ഥാപനത്തിന്റെ പരിസരപ്രദേശത്ത് ചാക്കുകളിലായി നിരവധി മാലിന്യങ്ങൾ കാലങ്ങളായി കൂട്ടിയിട്ടിരിക്കുന്ന സ്ഥിതിയും ഈ മാലിന്യങ്ങൾ കാടുമൂടിയ നിലയിലും കണ്ടെത്തി.മാലിന്യങ്ങൾ ഉടൻ എടുത്തു മാറ്റി ശാസ്ത്രീയമായി സം സ്‌ക്കരിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കാൻ സ്‌ക്വാഡ് നിർദേശം നൽകി.
സ്‌ക്വാഡ് ഇ. എസ് കാറ്ററിംഗ് എന്ന സ്ഥാപനത്തിന്റെ പാചകപുര സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നടത്തിയ പരിശോധനയിൽ അടുക്കളയിൽ നിന്നുള്ള മലിന ജലം മുഴുവനായി സമീപപ്രദേശത്തേക്ക് ഒഴുക്കി വിടുന്നതായും പ്രദേശത്ത് കെട്ടി കിടന്നു ദുർഗന്ധം പരത്തുന്നതായും സ്‌ക്വാഡ് കണ്ടെത്തി. പച്ചക്കറി മാലിന്യങ്ങൾ സമീപപ്രദേശത്ത് തള്ളിയതായും സ്‌ക്വാഡ് കണ്ടെത്തി.
സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തുകയും ഖര - ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കാനും സ്‌ക്വാഡ് നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി,എൻഫോഴ്‌സ്‌മെന്റ് ഓഫീസർ എൽന ജോസഫ്,സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ, അഴീക്കോട് ഗ്രാമപഞ്ചായത്ത് ക്ലാർക്ക് അബ്ദുൾ സമദ് തുടങ്ങിയവർ പങ്കെടുത്തു.
Waste