മാട്ടൂൽ പഞ്ചായത്ത് എസ്ടിയു മോട്ടോർ തൊഴിലാളി യൂണിയൻ വാർഷിക സമ്മേളനം മാട്ടൂൽ സെൻട്രൽ എംയുപി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. എസ്ടിയു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ആലിക്കുഞ്ഞി പന്നിയൂർ ഉദ്ഘാടനം നിർവ്വഹിച്ചു. എസ്ടിയു മോട്ടോർ മാട്ടൂൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അദ്ദ്യക്ഷനായിരുന്നു.

മാട്ടൂൽ- മാടായി പഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന ജില്ലാ പഞ്ചായത്തിൻ്റെ കീഴിലുള്ള വാടിക്കൽ കടവ് റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാത്ത സാഹചര്യമാണ് നിലവിലെന്നും, ഗതാഗത യോഗ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും മാട്ടൂൽ പഞ്ചായത്ത് എസ്ടിയു മോട്ടോർ തൊഴിലാളി യൂണിയൻ വാർഷിക സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പുതുതായി യൂണിയനിൽ അംഗത്വമെടുത്തവർക്ക് എസ്ടിയു മോട്ടോർ ജില്ലാ പ്രസിഡൻ്റ് എപി ഇബ്രാഹിം ഐഡി വിതരണം ചെയ്തു.മോട്ടോർ തൊഴിലാളികളെ ചേർത്ത് പിടിച്ച മാട്ടൂലിൻ്റെ ഹൃദയം കീഴടക്കിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ഫാരിഷ ടീച്ചർക്ക് പ്രത്യാക ഉപഹാരം നൽകി ആദരിച്ചു.
മാട്ടൂൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് നസീർ ബി മാട്ടൂൽ , ജനറൽ സെക്രട്ടറി വിപികെ അബ്ദുൽ സലാം, എസ്ടിയു ജില്ലാ ജനറൽ സെക്രട്ടറി, പിപി നാസർ, എസ്ടിയു മോട്ടോർ മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് എപി ബദറുദ്ദീൻ ,എസ്ടിയു ജില്ലാ സെക്രട്ടറി പി അബ്ദുൽ ശുക്കൂർ, എസ്ടിയു മോട്ടോർ ജില്ലാ ജനറൽ സെക്രട്ടറി ഇ അബ്ദുൾ റാസിഖ് , വൈസ് പ്രസിഡൻ്റ് ടിപി അബ്ദുൽ കരീം,എസ് വി സക്കരിയ ,എം കെ ജലാലുദ്ദീൻ,വികെ മുഹമ്മദ്, എം പി അഫ്സൽ, എ രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
STU Motor Workers Union