പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്ത യുവാവിന് 16 വർഷം തടവും 1.50 ലക്ഷം പിഴയും. പെരിങ്ങോം കൊവ്വക്കാരെ ഹൗസിൽ ശ്രീജിത്ത് കെ(35) എന്ന വാവയെ ആണ് തളിപ്പറമ്പ് അതിവേഗം പോക്സോ കോടതി ജഡ്ജ് ആർ രാജേഷ് ശിക്ഷിച്ചത്.

2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അമ്മയുടെ സുഹൃത്തായ പ്രതി പെൺകുട്ടിയെ അമ്മയുടെ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തുകയും ലൈംഗിക ഉദ്ദേശത്തോടെ സമീപിക്കുകയുമായിരുന്നു.
പയ്യന്നൂർ സ്റ്റേഷൻ എസ് ഐ ആയിരുന്ന മുരളി കെ.വിയാണ് കേസിന്റെ പ്രാഥമിക അന്വേഷണം നടത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തതും. തുടരന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത് പയ്യന്നൂർ പോലീസ് സ്റ്റേഷൻ എസ് ഐ ഷീജു എം വിയാണ്. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഷെറി മോൾ ജോസ് ഹാജരായി.
pocso